മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: മുന്‍ ഖത്തര്‍ പ്രവാസിയും വടകര അടക്കാത്തെരു സ്വദേശിയുമായ നമ്പൂരിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്റര്‍ (72) നാട്ടില്‍ നിര്യാതനായി. 1976ല്‍ ഖത്തറിലെത്തിയ അദ്ദേഹം തുറമുഖ വകുപ്പിലെ ജോലിയില്‍ നിന്നാണ് വിരമിച്ചത്. 2011ല്‍ ദോഹയോട് വിട പറഞ്ഞു. മറവി രോഗം ബാധിച്ച് ഏറെക്കാലമായി ചികില്‍സയിലായിരുന്നു.

city exchange

കെ എം സി സിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു.
നേരത്തെ തലശേരി മുബാറക് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. വടകര വിവയുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

ഭാര്യ: സാറ, മക്കള്‍: സജീറ, ഷാക്കിറ, പരേതനായ സുനീര്‍. മരുമക്കള്‍: കുഞ്ഞിമ്മൂസ്സാ, മുനീര്‍, ശബ്‌ന.
വടകര മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം ട്രഷറര്‍ അബൂബക്കര്‍ സഹോദരനാണ്. മയ്യത്ത് വടകരയില്‍ ഖബറടക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!