ദുബൈ വേള്‍ഡ് മലയാളി കൗണ്‍സില്‍: ഗ്ലോബല്‍ ബിസിനസ് മീറ്റ് 24ന്

Web Desk
1 Min Read

ദുബൈ: ദുബൈ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് . ജൂലൈ 24 ശനിയാഴ്ച യു.എ.ഇ. സമയം വൈകുന്നേരം 5നാണ് മീറ്റ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും ബിസിനസ് പ്രമുഖനുമായ പത്മശ്രീ. എം എ യൂസഫലി മുഖ്യപ്രഭാഷണം നടത്തും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ മോഡറേറ്ററായിരിക്കും. ഗ്ലോബല്‍ നേതാക്കളായ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി പി വിജയന്‍, സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളില്‍, ട്രഷറര്‍ ജയിംസ് കുടല്‍, വി.പി അഡ്മിന്‍ സി യു മത്തായി, വി.പി. ഓര്‍ഗനൈസര്‍ ബേബി സോമതീരം, വൈസ് ചെയര്‍മാന്‍ രാജീവ് നായര്‍, ബിസിനസ്സ് ഫോറം ചെയര്‍മാന്‍ ഷാജി ബേബി ജോണ്‍, കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്ക്ഫോറം ചെയര്‍മാന്‍ മോഹന്‍ നായര്‍, മുന്‍ ചെയര്‍മാന്‍ ഡോ. എ വി അനൂപ് എന്നിവര്‍ ബിസിനസ്സ് മീറ്റില്‍ നേതൃത്വം നല്‍കുമെന്ന് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!