Community
ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ്ബിന്റെ രംഗോത്സവ് സീസണ്‍ ഒന്ന് കലാസാംസ്‌കാരിക സന്ധ്യ

ദോഹ: ജി ആര്‍ സി സിയുടെ ഔദ്യോഗിക ലോഞ്ചിംഗ് രംഗോത്സവ് സീസണ്‍ 1 സമാപിച്ചു. മദീന ബര്‍വ ഡൈനാമിക് സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ചടങ്ങില്‍ വ്യത്യസ്തമായ കലാസാഹിത്യ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.


കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിച്ച് കുടുംബത്തിനുംസമൂഹത്തിനും മാതൃകയാകുന്ന രീതിയിലുള്ള ഉന്നമനം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ ആവിഷ്‌കരിക്കുന്നത്.


സാധാരണമായ വിദ്യാഭ്യാസത്തിലുപരി മറ്റു കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വേദിയിലേക്ക് കൈപിടിച്ചുയര്‍ത്തി സമൂഹത്തിന്റെയും സംസ്‌കാരിക ലോകത്തിന്റെയും ഘടകമാക്കാനും ലക്ഷ്യമിട്ടാണ് സംഘടന പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.



ചിത്രകല അധ്യാപിക കൂടിയായ സാരഥി രോഷ്‌നി ടീച്ചര്‍് ചിത്രകല, സംഗീതം എന്നീ വിഷയങ്ങളില്‍ തത്പരരായ കുട്ടികളെ തിരിച്ചറിഞ്ഞ് അവരോടൊപ്പം ചിലവഴിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടു വരിക എന്നുള്ള പദ്ധതി അവരുടെ ജീവിത ലക്ഷ്യമായി മാറ്റിവെച്ചിരിക്കുകയാണ്.
കാഴ്ചയുടെ വര്‍ണ്ണ വിസ്മയം ഒതുക്കി നൃത്ത നൃത്യങ്ങളും ഹൃദയങ്ങളെ സംഗീതത്തിന്റെ ഭാഷയില്‍ പരസ്പരം കോര്‍ത്തുകൊണ്ട് അതിമനോഹരമായ ഗാനസന്ധ്യയും കലയുടെ മര്‍മ്മമറിഞ്ഞ ഖത്തറിന്റെ സ്വന്തം ചിത്രകാരിയും ജിആര്‍സിസിയുടെ അമരക്കാരിയുമായ രോഷ്‌നി കൃഷ്ണന്റെ കയ്യടക്കത്തോടെയുള്ള നിയന്ത്രണവും നിരീക്ഷണവും ഒത്തുചേര്‍ന്ന പ്രോഗ്രാം കോഡിനേഷനും അതോടൊപ്പം തന്നെ നടത്തിയ ചിത്രപ്രദര്‍ശനവും ശ്രദ്ധേയമായി.

ഖത്തറിലെ നീതു വിപിന്‍ ദമ്പതികളുടെ മക്കളായ നതാനിയ ലെല വിപിന്‍, നൈതാന്‍ വിപിന്‍ റോയ് എന്നിവരുടെ മോട്ടിവേഷന്‍ സ്പീച്ചും ഡ്രംസ് കണ്‍സേര്‍ട്ടും വേദിയെ പുളകം കൊള്ളിച്ചു. സ്വന്തം പരിമിതികളില്‍ നിന്നുകൊണ്ട് എങ്ങനെ സമൂഹത്തില്‍ ഉന്നത വിജയം നേടണമെന്ന് ജീവിതത്തെ പാഠമാക്കി നതാനിയ തന്റെ കൊച്ചു സംഭാഷണത്തിലൂടെ വിവരിച്ചു.
ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. ഡോ. റഷീദ് പട്ടത്ത്, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, മിലന്‍, പി എന്‍ ബാബുരാജന്‍, എസ് എ എം ബഷീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
മഞ്ജുഷ ശ്രീജിത്ത്, ഗോപിനാഥ മേനോന്‍, വാസു വാണിമേല്‍, ഫൈസല്‍ അരിക്കട്ടയില്‍, സഫീര്‍ സിദ്ദീഖ്, മനോജ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവരെ വേദിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ഖത്തറിലെ പ്രധാന കലാ മത്സരവേദിയില്‍ സമ്മാനാര്‍ഹരായവരും കലാ പഠനരംഗത്ത് രോഷ്‌നി ടീച്ചറുടെ ശിഷ്യരുമായ പ്രണവ്, വേദിക എന്നീ കുരുന്നു പ്രതിഭകള്‍ക്ക് വേദിയില്‍ ആദരം നല്‍കി. പോഡാര്‍ പേള്‍ സ്‌കൂളിലെ അധ്യാപികയായ ഫാത്തിമ ഹിന എന്നിവരുടെ അവിസ്മരണീയമായ ലൈവ് കേക്ക് ബേക്കിങ് ആന്റ് ഡെക്കറേഷന്‍ വേദിയുടെ വ്യത്യസ്ത അനുഭവമായി.
ഖത്തറിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കുകയും വിവിധ സാംസ്‌കാരിക സംഘടനകളുടെ ഗ്രൂപ്പുകള്‍ വേദിയിലില്‍ ഗാനങ്ങള്‍ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. വേവ്‌സ് അക്കാദമി,
ടീം വിഷ് ഡാന്‍സ് സ്റ്റുഡിയോ, മുദ്ര ഡാന്‍സ് ടീം, ഖത്തര്‍ ഫ്രൈഡേ ഹാപ്പിനെസ്സ് ടീം, ക്യുഐപിഎ, ഡാന്‍സ് ടീം, റിഥമിക് മൂവ്‌സ്, ക്ലാസിക് ഖത്തര്‍ എന്നിവരുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായി. ഇമാ ഫര്‍ഹീന്‍ ഇഫ ഫര്‍സീന്‍ എന്നീ കൊച്ചു കുരുന്നുകള്‍ മിന്നുന്ന പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുത്തു. തനുശ്രീ രാഗവേന്ദ്ര, ആദ്യശ്രീ ശ്രീ രാഗവേന്ദ്ര എന്നിവരുടെ പ്രകടനങ്ങളും മികച്ചതായി.
മാപ്പിളപ്പാട്ടുകളുടെ രാജകുമാരന്‍ താജുദ്ദീന്‍ വടകര ആസ്വാദകരുടെ ശ്രദ്ധാകേന്ദ്രമായി. ഖത്തറിലെ പുതിയ മുഖമായ റെനി വ്യത്യസ്തമായ ചടുല ചുവടുകളുടെ സംഗീതത്തിന്റെ മാസ്മരിക ലഹരി കാണികളിലേക്ക് ആവേശിപ്പിച്ചു. ഖത്തറിന്റെ സ്വന്തം ഗായിക വിനീതയുടെ പ്രകടനവും മികച്ചതായി.
റാഫി പാറക്കാട്ടില്‍ പ്രോഗ്രാം കോഡിനേറ്ററായിരുന്നു. ഹനീഫ് മജാല്‍, സിറാജ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. അരുണ്‍പിള്ള, ആദര്‍ശ് നായര്‍ എന്നിവര്‍ അവതാരകരായിരുന്നു.
ഇതോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട് രോഷ്‌നി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജി ആര്‍ സി സി അഡൈ്വസര്‍ സുബൈര്‍ പാണ്ഡവത് നന്ദി അറിയിച്ചു.


