Connect with us

Community

ഖിയ ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങി ഗ്രാന്‍ഡ് മാള്‍ എഫ് സി

Published

on


ദോഹ: വെള്ളിയാഴ്ച രാത്രി 9:30ന് ദോഹ സ്റ്റേഡിയത്തില്‍ നടക്കുന്ന ഖിയ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ മത്സരത്തില്‍ ഗ്രാന്‍ഡ് മാള്‍ എഫ്സി ഫാന്‍ ഫോര്‍ എവര്‍ എഫ് സിയെ നേരിടും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍), ഐ-ലീഗ്, സന്തോഷ് ട്രോഫി, കേരള പ്രീമിയര്‍ ലീഗ് (കെ പി എല്‍) തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ കളിച്ചു കൊണ്ടിരിക്കുന്ന പ്രബലരായ കായിക താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മികച്ച ലൈനപ്പാണ് ഗ്രാന്‍ഡ് മാള്‍ എഫ് സിക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങുന്നത്.

പ്രബലരായ ടീമുകളുള്ള ഗ്രൂപ്പ് ബി-യില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഗ്രാന്‍ഡ് മാള്‍ എഫ് സി സെമിഫൈനലിലേക്ക് കടന്നത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി പ്ലേ ഓഫ് കളിയില്ലാതെ നേരിട്ട് സെമിഫൈനലില്‍ യോഗ്യത നേടുകയായിരുന്നു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!