

ദോഹ: ഖത്തറില്‍ ഏപ്രില്‍ മൂന്നിന് 152 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഖത്തറിലുള്ള 148 പേര്‍ക്കും യാത്ര ചെയ്‌തെത്തിയ നാലു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 117 പേരാണ് രോഗമുക്തരായത്. ഈ സമയത്തിനിടയില്‍ ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. ഇതുവരെയായി 677 പേരാണ് കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനകം ഒരാളെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്.
ആശുപത്രിയില്‍ ചികിത്സയ്ക്കായി രണ്ടു പേരെ കൂടി പ്രവേശിപ്പിച്ചതോടെ 25 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സിയലുള്ളത്.

