ഗ്രാന്‍ഡ് മാള്‍ ന്യൂ ഇയര്‍ മെഗാ പ്രൊമോഷന്‍ രണ്ടാം ഘട്ട വിജയികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ന്യൂ ഇയര്‍ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് ഏഷ്യന്‍ ടൗണില്‍ നടന്നു.

city exchange

2025 ജനുവരി നാലിനു തുടങ്ങി മാര്‍ച്ച് 22 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും (ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കയിന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഷഹാനിയ, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് (ഷോപ് നമ്പര്‍ 91 ആന്റ് 170, പ്ലാസ മാള്‍), ഉമ്മു ഗര്‍ന്‍, അസീസിയ, എസ്ദാന്‍ മാള്‍ വുഖൈര്‍) 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാനപദ്ധതിയില്‍ പങ്കാളികളാകാം.

ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ 11 വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സി ഇ ഒ ശരീഫ് ബി സി, അഡ്മിന്‍ മാനേജര്‍ നിതില്‍, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ദീഖ്, ബിഡിഎം നദീം പാഷ, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, എ എം എം പ്രവീണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 10 ഭാഗ്യശാലികള്‍ക്ക് 5000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും ഒരാള്‍ക്ക് ജെടൂര്‍ എക്‌സ് 50 കാറും ആണ് സമ്മാനമായി നല്‍കുന്നത്.

അവസാനഘട്ട നറുക്കെടുപ്പ് മാര്‍ച്ച് 23ന് നടക്കും. മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!