വാരിയേഴ്സ് എഫ് സി സീസണ്‍ 02 ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: മാജിക് ടൂര്‍സ് ജേതാക്കള്‍

Web Desk
1 Min Read

ദോഹ: വാരിയേഴ്സ് എഫ് സി സീസണ്‍ 02 ഇന്റേണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. സി എന്‍ എ ക്യു ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ബ്രാവോ എഫ് സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാജിക് ടൂര്‍സ് വിജയികളായത്.

city exchange

അല്‍ റയ്യാന്‍ ഡേറ്റ്‌സ്, ക്ലാസിക് ലോണ്‍ഡ്രി, ഡാറ്റപ്ലസ് നെറ്റ്വര്‍ക്ക് സൊല്യൂഷന്‍സ്, യൂനിവേഴ്‌സല്‍ സ്പോര്‍ട്‌സ് സെന്റര്‍, ബ്രാവോ ഫിറ്റ്നസ്, മാജിക് ടൂര്‍സ് തുടങ്ങിയ സ്‌പോണ്‍സര്‍മാരുടെ പേരില്‍ ആയിരുന്നു ടീമുകള്‍ മത്സരിച്ചത്

സമാപന ചടങ്ങില്‍ ജെ എം ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. അനൂപ് സ്വാഗതം പറഞ്ഞു. ദോഹയിലെ കലാ, കായിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന അന്തരിച്ച മുഹമ്മദ് ഈസ, ടീ ടൈം മാനേജര്‍ ഷിബിലി എന്നിവരെ ചടങ്ങിന് മുന്നോടിയായി അനുസ്മരിച്ചു.

എല്ലാ സ്‌പോണ്‍സര്‍മാരെയും അനുമോദിച്ച് ഉപഹാരങ്ങള്‍ നല്‍കി. പ്രവാസി ഫുട്ബാള്‍ രംഗത്തെ നിറസാന്നിധ്യമായിരുന്ന ദോഹ അലിയെ കമ്മിറ്റി ആദരിച്ചു.

- Advertisement -
Ad image

ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ സജീസ് ജെയിംസ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!