2023ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ഹമദ് രണ്ടാമത്തെ മികച്ച വിമാനത്താവളം

Web Desk
1 Min Read

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്’, ‘മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍പോര്‍ട്ട്’ എന്നീ പദവികള്‍ക്കൊപ്പം തുടര്‍ച്ചയായി ഒമ്പതാം തവണയും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളം. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമിലെ പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോയില്‍ ് നടന്ന സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍ 2023.

city exchange

ഏറ്റവും വലിയ വാര്‍ഷിക ആഗോള വിമാനത്താവള ഉപഭോക്തൃ സര്‍വേയില്‍ ഉപഭോക്താക്കള്‍ വോട്ട് ചെയ്യുന്ന അഭിമാനകരമായ അംഗീകാരങ്ങളാണ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍.

പ്രശസ്തമായ സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകളില്‍ നിന്ന് ഈ അംഗീകാരങ്ങള്‍ സ്വീകരിക്കുന്നതിലും ലോകത്തെ മുന്‍നിര വിമാനത്താവളങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതിലും സന്തോഷമുണ്ടെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ജിനീയര്‍. ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ശക്തമായ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങളുടെയും ടീമിന്റെ അര്‍പ്പണബോധത്തിന്റെയും മികച്ച പ്രതിഫലനമാണിതെന്നും യാത്രക്കാര്‍ക്ക് അസാധാരണമായ യാത്രാനുഭവം ഉറപ്പാക്കുന്നതിലും പങ്കാളികള്‍ക്ക് മികച്ച സൗകര്യവും സേവനവും നല്‍കുന്നതിനുള്ള അംഗീകാരവുമാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

2023-ലെ സുപ്രധാന ഉപഭോക്തൃ അവാര്‍ഡുകള്‍ നേടിയതില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ അഭിനന്ദിക്കുന്നതായും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ക്ക് അത്യന്തം വെല്ലുവിളി നിറഞ്ഞതാണെന്നും സ്‌കൈട്രാക്‌സിന്റെ സി ഇ ഒ എഡ്വേര്‍ഡ് പ്ലാസ്റ്റഡ് പറഞ്ഞു. കോവിഡ് മഹാമാരിയില്‍ നിന്ന് മുന്നോട്ട് പോകുമ്പോള്‍ യാത്രക്കാരുടെ എണ്ണം തിരികെ വരുന്നത് കാണുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

2014-ല്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അതിവേഗം ലോകത്തിലെ ഏറ്റവും പ്രമുഖ വിമാനത്താവളങ്ങളിലൊന്നായി മാറിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിപുലമായ സേവനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഹമദില്‍ അടുത്തിടെ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

2022ല്‍, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 101.9 ശതമാനം വാര്‍ഷിക കുതിപ്പോടെ 35 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് വിമാനത്താവളം സ്വാഗതം ചെയ്തത്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളി കൂടിയായിരുന്നു ഹമദ് അന്താരാഷ്ട്ര വിമാനത്താവളം.

Share This Article
Leave a Comment
error: Content is protected !!