
വടകര: ആയഞ്ചേരി തണ്ണീര്‍പന്തല്‍ മോളിപടിക്കല്‍ അനീഷിന് സഹായി സാന്ത്വനം പ്രവര്‍ത്തകര്‍ ഓക്‌സിന്‍ മെഷീന്‍ കൈമാറി. കോഴിക്കോട് ജില്ലാ മുന്‍ കലക്ടര്‍ സാംബശിവറാവുന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൈമാറ്റം. നേരത്തെ ജില്ലാ കലക്ടര്‍ക്ക് കൈമാറിയ മെഷീന്‍ കളക്ടര്‍ പറഞ്ഞതനുസരിച്ച് വീട്ടില്‍ കൊണ്ടുപോയി കൊടുക്കുകയായിരുന്നു. ചടങ്ങില്‍ റവന്യൂ റിക്കവറി ജൂനിയര്‍ സൂപ്രണ്ട് ഫൈസല്‍, ഗ്രീന്‍ പാര്‍ക്ക് എം ഡി അബ്ദുസ്സലാം വി, സഹായി ജനറല്‍ സെക്രട്ടറി നാസര്‍ ചെറുവാടി, വടകര സോണ്‍ എസ് വൈ എസ് സാന്ത്വനം സെക്രട്ടറി ഇസ്മായില്‍ ചെമ്മരത്തൂര്‍, ഷംസുദ്ദീന്‍ പെരുവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

