ഹയ്യ വിസയുടെ കാലാവധി ഫെബ്രുവരി 24 വരെ നീട്ടി

Web Desk
1 Min Read

ദോഹ: ഹയ്യ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മത്സരങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാന്‍ ലോകമെമ്പാടുമുള്ള ആരാധകരുടെയും സന്ദര്‍ശകരുടെയും വരവ് സുഗമമാക്കുന്നതിനും ആസ്വാദ്യകരമായ അനുഭവം നല്‍കാനുമായ തിയ്യതി ദീര്‍ഘിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ പറഞ്ഞു.

ഹയ്യ വിസ ഉടമകള്‍ക്ക് ഖത്തറില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 10 ആയിരിക്കും. അവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാനും എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തറും ഈ കാലയളവില്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന മറ്റ് പരിപാടികളും ആസ്വദിക്കാനും ഇത് അവസരമൊരുക്കും.

ഹയ്യ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണുന്ന വിസ നിയമങ്ങള്‍ ബാധകമായിരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!