അബ്ദുറസാഖ് ഹാജിക്ക് ഐ സി എഫ് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

മനാമ: മുപ്പത്തഞ്ച് വര്‍ഷക്കാലത്തെ ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് അബ്ദുറസാഖ് ഹാജി ഇടിയങ്ങരക്ക് ഐ സി എഫ് ഉമ്മുല്‍ ഹസം റീജിയന്‍ കമ്മിറ്റിയുടെയും ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

city exchange

ഉമ്മുല്‍ ഹസം റീജിയന്‍ പ്രസിഡണ്ട് നസീഫ് ഹസനിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എം സി അബ്ദുല്‍ കരീം, മുസ്ഥഫ ഹാജി കണ്ണപുരം, നൗഫല്‍ മയ്യേരി, സി എച്ച് അഷ്‌റഫ് ഹാജി, സിറാജ് തല്‍ഹ, റഫീക്ക് ലത്വീഫി, അബ്ദു റഹീം സഖാഫി വരവൂര്‍, കബീര്‍ പട്ടാമ്പി പ്രസംഗിച്ചു.

വിവിധ സംഘടനാ സ്ഥാപന കമ്മിറ്റികള്‍ക്കായി കെ സി സൈനുദ്ധീന്‍ സഖാഫി, സിദ്ദീഖ് മാസ്, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, മന്‍സൂര്‍ അഹ്‌സനി വടകര, സുലൈമാന്‍ ഹാജി, സി കെ അഹമദ് ഹാജി എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി. അസ്‌കര്‍ താനൂര്‍ സ്വാഗതവും നൗഷാദ് കാസര്‍കോഡ് നന്ദിയും പറഞ്ഞു

Share This Article
Leave a Comment
error: Content is protected !!