സിദ്ദീഖിന്റെ കുടുംബത്തിന് ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ സഹായം

Web Desk
0 Min Read

വണ്ടിപ്പെരിയാര്‍: അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ സമാഹരിച്ച സാമ്പത്തിക സഹായം കൈമാറി. വണ്ടിപ്പെരിയാറിലെ വസതിയിലെത്തി ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഐ എം എ റഫീക്ക് സിദ്ദീഖിന്റെ ഭാര്യ നിസയ്ക്ക് തുക നല്‍കി. ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ ജനറല്‍ സെക്രട്ടറി മുജീബുറഹ്മാന്‍ കരിയാടന്‍ പങ്കെടുത്തു. സിദ്ദീഖിന്റെ മാതാവ് ഖദീജയും സന്നിഹിതയായിരുന്നു. കഴിഞ്ഞ മെയ് 13നാണ് ഹൃദയാഘാതം മൂലം യു എച്ച് സിദ്ദീഖ് മരണപ്പെട്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!