ഖത്തര്‍- അമേരിക്ക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എട്ടാമത് ചര്‍ച്ച വാഷിംഗ്ടണില്‍

Web Desk
2 Min Read

വാഷിംഗ്ടണ്‍: ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപ്രധാന പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള എട്ടാമത് ഖത്തര്‍- അമേരിക്ക തന്ത്രപ്രധാന ചര്‍ച്ച വാഷിംഗ്ടണില്‍ നടന്നു.

city exchange

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും സംയുക്തമായാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

രാഷ്ട്രീയം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, സാംസ്‌കാരികം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നിര്‍മിതബുദ്ധി മേഖലയിലെ സഹകരണം വേഗത്തിലാക്കുന്നതിനുള്ള പങ്കാളിത്ത കരാറിലും നിര്‍ണായക ധാതുക്കളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

അന്താരാഷ്ട്ര വിഷയങ്ങളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുക, ലാറ്റിനമേരിക്കയില്‍ പുതിയ സഹകരണ സാധ്യതകള്‍ കണ്ടെത്തുക, പ്രതിരോധ മേഖലയിലെ പങ്കാളിത്തം വിപുലീകരിക്കുക, സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഇടംപിടിച്ചു. പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു.

- Advertisement -
Ad image

മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയായി. സംഘര്‍ഷസാധ്യതകള്‍ കുറയ്ക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടന്നുവരുന്ന നയതന്ത്ര നീക്കങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും യോഗം വിലയിരുത്തി.

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി, വിദേശ വ്യാപാരകാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദ്, അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മിശാല്‍ ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയുടെ തന്ത്രപ്രധാന കാര്യങ്ങളുടെ ഉപദേഷ്ടാവ് അലി ബിന്‍ അബ്ദുല്ല അല്‍ തവാദി, വിദേശകാര്യ മന്ത്രാലയത്തിലെ നയാസൂത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ഖാലിദ് ബിന്‍ ഫഹദ് അല്‍ ഖാത്തര്‍ എന്നിവര്‍ ഖത്തര്‍ സംഘത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വിദേശകാര്യ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അബ്ദുല്ല ബിന്‍ ഈദ് അല്‍ സുലൈത്തി, വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കന്‍കാര്യ വിഭാഗം ഡയറക്ടര്‍ സാറ അബ്ദുല്ല അല്‍ സാദി, അമേരിക്കയിലെ ഖത്തര്‍ ഡെപ്യൂട്ടി അംബാസഡര്‍ ഡോ. ഹമദ് ബിന്‍ മുഹമ്മദ് അല്‍ മുഫ്താഹ്, പ്രധാനമന്ത്രിയുടെ ഓഫീസിലെ അന്താരാഷ്ട്രകാര്യ വിഭാഗം ഡയറക്ടര്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ഥാനി എന്നിവരും പങ്കെടുത്തു.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കൗണ്‍സിലര്‍ ഡാന്‍ ഹോളര്‍, ചീഫ് ഓഫ് സ്റ്റാഫ് മാറ്റ് റോഡ്‌സ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് തോമസ് പിഗോട്ട്, രാഷ്ട്രീയ- സൈനിക കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് സെക്രട്ടറി ഫ്‌ളീറ്റ് വൈറ്റ്, നിയര്‍ ഈസ്റ്റേണ്‍ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ബ്ലോം, വടക്കേ ആഫ്രിക്ക, അറേബ്യന്‍ ഉപദ്വീപ് കാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി കൈല്‍ ലിസ്റ്റണ്‍, ഖത്തറിലെ അമേരിക്കന്‍ എംബസിയുടെ ചാര്‍ജ് ഡി അഫയേഴ്സ് ക്രിസ്റ്റഫര്‍ ഹോഡ്ജസ് എന്നിവരും അമേരിക്കന്‍ സംഘത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!