വാക്‌സിനെടുക്കാത്ത കോവിഡ് രോഗികള്‍ക്ക് ഐ സി യു പരിചരണം എട്ടുമടങ്ങ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം

Web Desk
1 Min Read

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ ചെയ്യാത്ത രോഗികള്‍ക്കാണ് വാക്‌സിനെടുത്തവരേക്കാള്‍ ഐ സി യു പ്രവേശനത്തിന് എട്ടു മടങ്ങ് സാധ്യതയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 2021 ഡിസംബര്‍ 15 മുതലുള്ള കണക്കുകള്‍ വിലയിരുത്തിയാണ് ഈ നിഗമനം.
കണക്കുകള്‍ പ്രകാരം പൂര്‍ണമായും വാക്‌സിനെടുക്കാത്തവര്‍ക്കും വാക്‌സിന്‍ പൂര്‍ണമായെടുത്തവരേക്കാള്‍ സുരക്ഷ കുറവാണെന്നും കണക്കുകള്‍ കാണിക്കുന്നു. പൂര്‍ണമായി വാക്‌സിനെടുക്കാത്തവരെന്നാല്‍ ഒരു ഡോസ് മാത്രമെടുത്തവരോ ഒന്നാം ഡോസ് വാക്‌സിനെടുത്ത് ആറു മാസത്തില്‍ കൂടുതല്‍ കഴിഞ്ഞതിന് ശേഷം രണ്ടാം വാക്‌സിനെടുത്തവരെന്നും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാത്തവരെന്നോ ആണ് കണക്കാക്കുന്നത്. ഭാഗികമായി വാക്‌സിനെടുത്തവര്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത മൂന്നിരട്ടിയാണ്. എന്നാല്‍ വാക്‌സിനെടുത്തവരില്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത രണ്ടരയാണ്.
തന്റെ ക്ലിനിക്കല്‍ സംഘം പ്രതിദിന കണക്കുകള്‍ പരിശോധിച്ചാണ് ഐ സി യു പ്രവേശന സാധ്യതകള്‍ കണ്ടെത്തിയതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്‌സ് ആക്ടിംഗ് ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!