കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപം ഇഫ്ത്താര്‍ ടെന്റുകള്‍ സജീവമാക്കണം: ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ല

Web Desk
1 Min Read

ദോഹ: കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന സമയം രാത്രി കാലങ്ങളിലായതിനാല്‍ വിദൂര സ്ഥലങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് പ്രവസികാര്യം കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രിയോടും നോര്‍ക്ക വകുപ്പ് മന്ത്രി വി അബ്ദുറഹ്മനോടും ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് വിശ്വാസികളുടെ ആവശ്യം അറിയിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റും തുറമുഖം വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലിനോട് അഭ്യര്‍ഥിച്ചു. കരിപ്പൂരിലെ യാത്രക്കാരുടെ ജന ബാഹുല്യം കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളോടും ഇഫ്ത്താര്‍ ടെന്റുകള്‍ വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുബാറക്ക് നെല്ലിയാളി, റഷീദ് പെരുന്തല്ലൂര്‍, സുബൈര്‍ തിരൂര്‍, സമദ് പെരിന്തല്‍മണ്ണ, സനാഹ് പയ്യനങ്ങാടി എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!