
ദോഹ: ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി മുനീര്‍ പള്ളിക്കലിനെയും ജനറല്‍ സെക്രട്ടറിയായി ശങ്കര്‍ സാരസംഗനെയും തെരഞ്ഞെടുത്തു. ആനിസ് അഫ്‌സദ് ആണ് ട്രഷറര്‍. ഐ സി ബി എഫ് കാഞ്ചാനി ഹാളില്‍ നടന്ന ഗാന്ധി സ്മൃതി സംഗമ വേദിയില്‍ വെച്ചാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ പ്രഖ്യാപിച്ചത്.

പ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഗാന്ധി സ്മൃതി സംഗമത്തില്‍ വര്‍ക്കല മുന്‍ എം എല്‍ എ വര്‍ക്കല കഹാര്‍ മുഖ്യപ്രഭാഷണം നടത്തി. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ സംഘര്‍ഷ ഭരിതമായ ആഗോളക്രമത്തില്‍ ഇന്നും പ്രസക്തമാണെന്നും അവ പ്രായോഗികവും മാതൃകാപരവുമായി നടപ്പിലാക്കാന്‍ ഓരോ ഇന്ത്യക്കാരനും തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡണ്ട് ജയപാല്‍ മാധവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഇന്‍കാസ് രക്ഷാധികാരി കെ കെ ഉസ്മാന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, വൈസ് പ്രസിഡണ്ടും ജില്ലാ കമ്മിറ്റി ഇന്‍ചാര്‍ജുമായ സി താജുദ്ധീന്‍, ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ്, ട്രഷറര്‍ വി എസ് അബ്ദുറഹ്മാന്‍, വൈസ് പ്രസിഡണ്ട് ഷിബു സുകുമാരന്‍, ഐ സി ബി എഫ് മുന്‍ ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ജില്ലാ വൈസ് പ്രസിഡണ്ട് സക്കീര്‍ പുത്തന്‍ പള്ളി എന്നിവര്‍ സംസാരിച്ചു.
ലോക മാസ്റ്റേര്‍സ് ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ സജി ശ്രീകുമാറിനെയും സി ബി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇന്‍കാസ് പ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, സെറീന അഹദ്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അശ്‌റഫ് നന്നംമുക്ക്, ശമീര്‍ പുന്നൂരാന്‍, ഫൈസല്‍ തിരുവനന്തപുരം, ജോയ് കൊല്ലം, അഹദ് മുബാറക്, ഡേവിസ് ഇടശ്ശേരി, യു എം സുരേഷ്, പി കെ റശീദ്, ദീപക് സി ജി, സിനില്‍ ജോര്‍ജ്, അഡ്വ. മഞ്ജുഷ ശ്രീജിത്, ജിഷ ജോര്‍ജ്, എം പി മാത്യു, ഷഫാഫ് ഹാപ്പ തുടങ്ങിയവര്‍ അവാര്‍ഡ് വിതരണം നടത്തി.
ജില്ലാ ഭാരവാഹികളായ അജീം കണിയാപുരം, നൗഫല്‍, അനീഷ്, റാനീഷ്, ശരത്, മനു, സജി, രജീഷ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

