ഖത്തറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന 79-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഖത്തറിലെ ഇ്ന്ത്യന്‍ അംബാസഡര്‍ വിപുല്‍ പതാക ഉയര്‍ത്തി. മുന്നൂറ്റി അന്‍പതിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

city exchange

മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദേശീയഗാനം ആലപിച്ചു. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ അംബാസഡര്‍ വിപുല്‍ വായിച്ചു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തര്‍ അമീറിന്റെ വിജയകരമായ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെയും അംബാസഡര്‍ എടുത്തുപറഞ്ഞു. 2025 മെയ് മാസത്തില്‍ ഖത്തറില്‍ ഇന്ത്യന്‍ ബഹുകക്ഷി പ്രതിനിധി സംഘം നടത്തിയ വിജയകരമായ മീറ്റിംഗുകളെയും അദ്ദേഹം അനുസ്മരിച്ചു. പഹല്‍ഗാം ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ചതിന് ഖത്തര്‍ നേതൃത്വത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തിന് തുടര്‍ച്ചയായ പിന്തുണയ്ക്കും രക്ഷാകര്‍തൃത്വത്തിനും അംബാസഡര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും ഖത്തര്‍ സര്‍ക്കാരിനും നന്ദി പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കിനെയും സംഭാവനകളെയും പ്രശംസിച്ചുകൊണ്ട് അംബാസഡര്‍ പറഞ്ഞു, ‘ഖത്തറിലെ ഇന്ത്യക്കാര്‍ ഇന്ത്യയുടെ വികസനത്തിലും ലോകവുമായുള്ള ബന്ധം വളര്‍ത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.’ സമൂഹ ക്ഷേമവും പുരോഗതിയും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിവിധ ഇന്ത്യന്‍ സമൂഹ സംഘടനകളുടെ അചഞ്ചലമായ പിന്തുണയ്ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു.

- Advertisement -
Ad image

ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളും സ്‌കൂള്‍ കുട്ടികളും അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പ്രകടനങ്ങളും ആഘോഷങ്ങളെ സമ്പന്നമാക്കി. കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് ചാനലിലും യൂട്യൂബിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!