ഇന്ത്യന്‍ ഫര്‍മസിസ്റ്റസ് അസോസിയേഷന്‍ ഖത്തര്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ (ഐപാക്)ന്റെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024ന്റെ ഭാഗമായി വക്ര ഗ്രീന്‍ സ്റ്റേഡിയത്തില്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചു.

city exchange

അല്‍ വക്ര ഗ്രീന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടീം ബീറ്റാബ്ലോക്കേഴ്‌സ്, അഡ്രെനിനെര്‍ജിക് സ്‌ട്രൈകേഴ്‌സ്, വൈറ്റാമിന്‍ റോക്കഴ്‌സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്‌സ് എന്നീ നാല് ഗ്രൂപ്പുകളില്‍ നിന്ന് 36 പേര്‍ മാറ്റുരച്ച ആവേശകരമായ നീന്തല്‍ മത്സരത്തില്‍ ബീറ്റാബ്ലോക്കര്‍സിന് വേണ്ടി അബ്ദുല്‍ കരീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വൈറ്റമിന്‍സിനു വേണ്ടി അന്‍വര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ പ്രോബിയോട്ടിക്‌സ്‌ന് വേണ്ടി മത്സരിച്ച അല്‍ത്താഫ് മൂന്നാം സ്ഥാനം നേടി.

ജാഫര്‍ വക്ര, സുലൈമാന്‍ അസ്‌കര്‍ തുടങ്ങിയവര്‍ മത്സരം ഏകോപിപ്പിച്ചു. ഹനീഫ് പേരാല്‍, ഷാനവാസ് പുന്നോളി, അബ്ദുറഹിമാന്‍ എരിയാല്‍, ഷജീര്‍, സമീര്‍, പ്രസാദ്, സലീം തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു. ഷാനവാസ് കോഴിക്കല്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

വിജയികള്‍ക്ക് ഉസ്മാന്‍, പ്രസാദ്, സമീര്‍ എന്നിവര്‍ ട്രോഫി വിതരണം ചെയ്തു. സ്‌പോര്‍ട്‌സ് ഫിയസ്റ്റയുടെ ഭാഗമായ ചെസ്സ്, ബൗളിംഗ്, ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങള്‍ വരും മാസങ്ങളില്‍ അതിവിപുലമായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!