ലോകം ചുറ്റി ഐഎന്‍എസ് സുദര്‍ശിനി കൊച്ചിയില്‍ മടങ്ങിയെത്തി

Web Desk
1 Min Read

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ പരിശീലനക്കപ്പല്‍ ഐഎന്‍എസ് സുദര്‍ശിനി പത്തുമാസത്തെ ‘ലോകയാന്‍ 26’ സമുദ്രപര്യടനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ മടങ്ങിയെത്തി. 22,000 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ വിവിധ സമുദ്രങ്ങളിലൂടെ സഞ്ചരിച്ച കപ്പലിന് ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി.

city exchange

ദക്ഷിണ നാവിക കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേനയുടെ അധ്യക്ഷതയിലായിരുന്നു ഫ്‌ളാഗ്-ഇന്‍ ചടങ്ങ്.

2026 ജനുവരി 20ന് കൊച്ചിയില്‍നിന്നാണ് ലോകയാന്‍ 26 യാത്രയ്ക്ക് തുടക്കമിട്ടത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി 11 രാജ്യങ്ങളിലെ 17 തുറമുഖങ്ങള്‍ കപ്പല്‍ സന്ദര്‍ശിച്ചു.

അറ്റ്‌ലാന്റിക് സമുദ്രം രണ്ടുതവണ മുറിച്ചു കടന്നത് ഉള്‍പ്പെടെ വ്യത്യസ്ത സമുദ്രസാഹചര്യങ്ങളിലൂടെയാണ് ദീര്‍ഘദൂര സഞ്ചാരം നടത്തിയത്.

- Advertisement -
Ad image

ഫ്രാന്‍സില്‍ നടന്ന ‘എസ്‌കാല്‍ ആ സെറ്റ്’ സമുദ്ര പൈതൃകോത്സവം, അമേരിക്കയില്‍ നടന്ന ‘സെയില്‍ 250’, അന്താരാഷ്ട്ര നാവിക അവലോകനം എന്നിവയില്‍ കപ്പല്‍ ജീവനക്കാര്‍ പങ്കെടുത്തു.

18 ദിവസംകൊണ്ട് 2,200 നോട്ടിക്കല്‍ മൈല്‍ ദൂരം പായക്കപ്പല്‍ ഉപയോഗിച്ച് മാത്രം സഞ്ചരിച്ചതാണ് യാത്രയിലെ ശ്രദ്ധേയമായ നേട്ടം. ജീവനക്കാരുടെ നാവിക വൈദഗ്ധ്യം, സഹനശേഷി, കൂട്ടായ പ്രവര്‍ത്തനം, വെല്ലുവിളി നിറഞ്ഞ സമുദ്രസാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് എന്നിവയുടെ തെളിവായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

മൊറോക്കോ, പോര്‍ച്ചുഗല്‍, ഇറ്റലി, ഈജിപ്ത്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ നാവികസേനകളുമായി പ്രൊഫഷണല്‍ ആശയവിനിമയം, പരിശീലന കൈമാറ്റം, സംയുക്ത പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.

വിവിധ തുറമുഖങ്ങളിലെ സന്ദര്‍ശനങ്ങള്‍, കപ്പലിലെ സന്ദര്‍ശകര്‍ക്കായുള്ള സൗകര്യങ്ങള്‍, ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ആശയവിനിമയം എന്നിവയിലൂടെ ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിനിധിയായി ഐഎന്‍എസ് സുദര്‍ശിനി പ്രവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!