സൂഖ് വാഖിഫില്‍ അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം 22 മുതല്‍

Web Desk
1 Min Read

ദോഹ: സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനത്തിന്റെ ഏഴാമത് പതിപ്പ് ഈ മാസം ഈസ്റ്റേണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കും. പ്രാദേശികവും അന്താരാഷ്ട്രവുമായ ഉത്പാദകര്‍ വിവിധതരം തേനും അനുബന്ധ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കും.

city exchange

ജനുവരി 22 മുതല്‍ 31 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ 100 പവലിയനുകള്‍ ഉണ്ടാകും. തേന്‍ ശേഖരിക്കുന്നവരില്‍ നിന്ന് സാധാരണ ഉപഭോക്താക്കള്‍ വരെ വിവിധ തരം, ഗുണനിലവാരം, വില എന്നിവ പരിശോധിച്ച് തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

ഈ വര്‍ഷം പ്രദര്‍ശന വേദിയില്‍ പ്രത്യേക തേന്‍ പരിശോധനാ ലബോറട്ടറിയും തേനീച്ച കടിയ്ക്കുള്ള ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടറും സജ്ജമായിരിക്കും.

പ്രദര്‍ശനം പൊതുജനങ്ങള്‍ക്കായി എല്ലാ ദിവസവും രാവിലെ 9 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 9 വരെയും തുറന്നിരിക്കും.

- Advertisement -
Ad image

സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ജനപ്രിയ ശീതകാല ആകര്‍ഷണമായി മാറിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!