
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനായി സ്വകാര്യ ബസ്സ് തടഞ്ഞിട്ടതിനെതിരെ പോലീസിനെ ചോദ്യം ചെയ്ത ആളെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റു ചെയ്തു.

വെള്ളയില്‍ സ്വദേശി അബ്ദുല്‍ ലത്തീഫി (40)നെയാണ് അറസ്റ്റു ചെയ്തത്. പോലീസിനെ ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്ന കുറ്റത്തില്‍ കേസെടുത്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.
