ജെ കെ മേനോന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: കേരളത്തിന്റെ തീരാനോവായി മാറിയ വയനാടിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഒപ്പം ചേരുമെന്ന് നോര്‍ക്ക ഡയറക്ടറും എ ബി എന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ജെ കെ മേനോന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് ജെ കെ മേനോന്‍ അറിയിച്ചു.

city exchange

വയനാടിന്റെ വേദനയില്‍ കാരുണ്യത്തിന്റെ കരുതല്‍ നല്‍കേണ്ടത് തന്റെ കടമയാണെന്ന് ജെ കെ മേനോന്‍ പ്രസ്താവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഒപ്പം ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ നടപടികള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്. നിരാലംബരും നിരാശ്രയരുമായ മനുഷ്യര്‍ക്ക് ഒപ്പം ചേരുകയും ഇനിയുള്ള ജീവിതയാത്രയില്‍ കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്യേണ്ടത് താനുള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്വമായി കരുതുകയാണെന്ന് ജെ കെ മേനോന്‍ പറഞ്ഞു.

ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞുപോയവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നുവെന്നും വിവിധ ആശുപത്രകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും കഴിയുന്നവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ജെ കെ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!