എം ജി സര്‍വകലാശാല എം എ അറബിക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ നൂരിയയെ കെ എ ടി എഫ് ആദരിച്ചു

Web Desk
1 Min Read

പുല്ലേപ്പടി: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ എം എ അറബിക് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി അഭിമാനകരമായ നേട്ടം കൈവരിച്ച പുല്ലേപ്പടി ദാറുല്‍ ഉലൂം അറബിക് കോളേജ് വിദ്യാര്‍ഥിനി ഫാത്തിമ നൂരിയക്ക് കേരള അറബി ടീച്ചര്‍ ഫെഡറേഷന്‍ എറണാകുളം സബ്ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി ഉപഹാരം കൈമാറി.

city exchange

പഠനരംഗത്തെ മികവിനൊപ്പം അറബി ഭാഷയോടുള്ള പ്രതിബദ്ധതയും ആത്മാര്‍ഥമായ പരിശ്രമവും പ്രകടമാക്കുന്ന ഈ നേട്ടം വിദ്യാര്‍ഥി സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
അറബി ഭാഷാ പഠനത്തിനും അധ്യാപനത്തിനും മികച്ച സംഭാവനകള്‍ നല്‍കിവരുന്ന പുല്ലേപ്പടി ദാറുല്‍ ഉലൂം അറബിക് കോളേജ് ഭാരവാഹികളേയും അധ്യാപകരേയും കെ എ ടി എഫ് അഭിനന്ദനം അറിയിച്ചു. എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ച യോഗം ദാറുല്‍ ഉലൂം മനേജര്‍ എച്ച് ഇ മുഹമ്മദ് ബാബു സേഠ് ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപിക സാജിദ ബീവി, അനസ് നദ്വി, ടി യു സാദത്ത്, മുജീബ് സലഫി, കെ കെ ബാനു ടീച്ചര്‍, സിംന എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!