ഡ്രൈവിങ് സ്‌കൂളുകള്‍ ഫീസ് ഈടാക്കുന്നതിന് മുമ്പ് എഴുത്തുകരാര്‍ നിര്‍ബന്ധമാക്കി ഖത്തര്‍

Web Desk

ദോഹ: ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഡ്രൈവിങ് പരിശീലന സേവനങ്ങള്‍ ക്രമീകരിക്കുന്നതിനുമായി ഡ്രൈവിങ് സ്‌കൂളുകള്‍ ഉപഭോക്താക്കളുമായി ഉണ്ടാക്കുന്ന കരാറുകള്‍ സംബന്ധിച്ച് ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു.

city exchange

ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചാണ് പുതിയ നടപടികള്‍ നടപ്പാക്കുന്നത്. 2008-ലെ ഉപഭോക്തൃ സംരക്ഷണ നിയമം നമ്പര്‍ (8) പ്രകാരമാണ് വ്യവസ്ഥകള്‍ പുറത്തിറക്കിയത്.

ഖത്തറിലെ എല്ലാ ഡ്രൈവിങ് സ്‌കൂളുകള്‍ക്കും ഡ്രൈവിങ് പരിശീലനം തേടുന്ന ഉപഭോക്താക്കള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാണ്.

വ്യവസ്ഥകള്‍ പ്രകാരം, സേവനത്തിനായി വ്യക്തമായ എഴുത്തുകരാര്‍ നിലവിലില്ലാതെ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പരിശീലന ഫീസ് ഈടാക്കാന്‍ പാടില്ല. കരാറില്‍ പരിശീലനം യഥാര്‍ഥത്തില്‍ ആരംഭിക്കുന്ന തിയ്യതി വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അനുവദിച്ച പെര്‍മിറ്റ് നമ്പര്‍ ഉപഭോക്താവിന് ലഭ്യമാക്കുകയും വേണം.

- Advertisement -
Ad image

പുതിയ വ്യവസ്ഥകള്‍ പാലിക്കുന്നതിനും നിലവിലെ നടപടിക്രമങ്ങള്‍ ക്രമീകരിക്കുന്നതിനുമായി ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അറിയിപ്പ് ലഭിച്ച തിയ്യതി മുതല്‍ ഒരുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

സാവകാശ കാലാവധി അവസാനിച്ചതിന് ശേഷം വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയം ഫീല്‍ഡ് പരിശോധനകള്‍ നടത്തും.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ 16001 എന്ന കോള്‍ സെന്റര്‍ നമ്പറിലൂടെയോ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയോ പരാതി നല്‍കാം.

Share This Article
Leave a Comment
error: Content is protected !!