Sports
ഐഫര്‍ എഡ്യൂക്കേഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഔദ്യോഗിക പങ്കാളികളായി ഐഫര്‍ എഡ്യൂക്കേഷന്‍.
മികച്ച പരിശീലനത്തിലൂടെ വിദ്യാര്‍ഥികളെ നെറ്റ്, യു ജി സി, സി യു ഇ ടി- യു ജി, പി ജി തുടങ്ങിയ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്ന ഓണ്‍ലൈന്‍ കോച്ചിങ് പ്ലാറ്റ്‌ഫോമാണ് ഐഫര്‍ എഡ്യൂക്കേഷന്‍.
വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐഫര്‍ എഡ്യൂക്കേഷന്‍ സി ഇ ഒ അനീസ് പൂവത്തി അറിയിച്ചു. ഐഫര്‍ എഡ്യൂക്കേഷന്‍ ‘വാഗ്ദാനങ്ങള്‍ക്ക് അതീതമായി’ വിശ്വസിക്കുന്നതു പോലെ ‘ഒരു ഗെയിം എന്നതിനപ്പുറം’ ഫുട്‌ബോളിനെ ഒരു വികാരമായി നെഞ്ചിലേറ്റാന്‍ ആരാധകരെ പ്രേരിപ്പിച്ച ഒരു ടീമുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഫുട്‌ബോളിനെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള കായികമായി മാറ്റുന്നതില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഐഫര്‍ എഡ്യൂക്കേഷനെപ്പോലെ സമൂഹത്തില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനവുമായി പങ്കാളികളാവാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് മികച്ച പിന്തുണയും പരിശീലനവും നല്‍കി അവരുടെ ജീവിത ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ക്ലബ് അഭിമാനിക്കുന്നു” കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.