

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ വിമന്‍സ് വെല്‍നസ് ആന്റ് റിസര്‍ച്ച് സെന്ററിലെ ഒ പി ഡി വിഭാഗം ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ചലച്ചിത്ര പിന്നണി ഗായകനും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനുമായ കണ്ണൂര്‍ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്തെ മാലാഖമാരെ കുറിച്ച് എഴുതി അദ്ദേഹം തന്നെ ഈണം നല്കിയ ഗാനമാലപിച്ചാണ് ഓണാഘോഷ പരിപാടിയായ ഓണനിലാവ് 23 ഉദ്ഘാടനം നിര്‍വഹിച്ചത്.

സീനിയര്‍ സ്റ്റാഫ് മെംബര്‍ അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗം ജോണ്‍ ഗില്‍ബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി.


ഖത്തര്‍ കെ എം സി സി വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ, ബിനുമോന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ ലിജി ചെറിയാന്‍ സ്വാഗതവും ഹനീഷ ജാഫര്‍ നന്ദിയും പറഞ്ഞു.
സത്രീകളും കുട്ടികളും ദമ്പതിമാരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും കളികളും മഹാബലിയെ വരവേറ്റുള്ള ഘോഷയാത്രയും വടംവലി മത്സരങ്ങളും അരങ്ങേറി. രുചികരമായ ഓണസദ്യയുമൊരുക്കി.

ലിന്റാ തോമസ്, ജിനു ഇടിക്കുള, ഷംന ആഷിക്ക്, ഷാഹിന, ആഷിഖ് ഇക്ബാല്‍, അരുണ്‍ പി അഗസ്റ്റിന്‍, സഞ്ജു കെ ബാബു എന്നിവര്‍ ആഘോഷങ്ങളുടെ കോര്‍ഡിനേറ്റര്‍മാരായിരുന്നു.

