ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിനെ പൂരപ്പറമ്പാക്കി കേരളോത്സവം

Web Desk
1 Min Read

ദോഹ: ഐ സി സിയുടെ കേരളപ്പിറവി ആഘോഷത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കേരളോത്സവം പരിപാടിയില്‍ ഐ സി സി റജിസ്‌ട്രേഷനിലുള്ള മുഴുവന്‍ സംഘടനകളും സ്റ്റാളുകളൊരുക്കി.

city exchange

പ്രദര്‍ശനത്തിന് എത്തുന്നവര്‍ക്കായി സ്റ്റാളുകളില്‍ സ്വാദിഷ്ടമായ ഭക്ഷണമാണ് ഒരുക്കിയത്. പല വീടുകളില്‍ നിന്നും കൂട്ടായ്മകളിലുമായി ഒരുക്കിയ ഭക്ഷണം രുചിക്കാനും അറിയാനും എത്തിയവരെല്ലാം മലയാളി ഭക്ഷണത്തിന്റെ വൈവിധ്യം ആസ്വദിച്ചു.

മങ്ങല ബിരിയാണി, ബീഫ്, മട്ടന്‍, ചിക്കന്‍, മീന്‍ വിഭവങ്ങള്‍ തുടങ്ങി വീട്ടുരുചിയിലാണ് ഭക്ഷണം ഒരുക്കിയത്. കോഴിക്കോടന്‍ ഹലുവയും ആലപ്പുഴ മീന്‍ കറിയും അങ്കമാലി മാങ്ങാക്കറിയും ഉള്‍പ്പെടെ നാടന്‍ വിഭവങ്ങളെല്ലാം ഒരുക്കിയിരുന്നു. കെ എം സി സി, ഇന്‍കാസ്, യുവകലാസാഹിതി, കുവാഖ്, ഫോഖ്, മലയാളി സമാജം, മജസ്റ്റിക് മലപ്പുറം, തൃശൂര്‍ സൗഹൃദവേദി, ഡോം ഖത്തര്‍ തുടങ്ങി നിരവധി സംഘടനകളാണ് സ്റ്റാളുകളുമായി രംഗത്തുള്ളത്. മലപ്പുറത്തിന്റെ സ്വന്തം ചപ്പാത്തിയും ബീഫ് കറിയും ആസ്വദിക്കാന്‍ നിരവധി പേരെത്തി.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ശ്രീകര്‍ റെഡ്ഡിയും ഭാര്യയും ചേര്‍ന്ന് കേരളോത്സവം ഉദ്ഘാടനം ചെയ്തു. കേരള സംഗീത അക്കാദമി ചെയര്‍മാന്‍ ജി വേണുഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, അബ്രഹാം കെ ജോസഫ്, പി എന്‍ ബാബുരാജന്‍, പ്രദീപ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!