ഖത്തറില്‍ ഞായറാഴ്ച 4021 പേര്‍ക്ക് കോവിഡ്; മൂന്നാഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു

Web Desk
1 Min Read

ദോഹ: കോവിഡിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ അവസ്ഥയ്ക്ക് പിന്നാലെ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കുഞ്ഞിന് മറ്റെന്തെങ്കിലും അസുഖങ്ങളോ ജനിതക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കോവിഡിനെ തുടര്‍ന്ന് ഖത്തറില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

city exchange

മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങള്‍ക്ക് കോവിഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ നിലവിലുള്ള തരംഗത്തില്‍ നിരവധി കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായും മുമ്പുള്ള തരംഗങ്ങളേക്കാള്‍ കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ നല്കിയതായും മന്ത്രാലയം അറിയിച്ചു.

മൂന്നാഴ്ച പ്രായമായ കുഞ്ഞിന്റെ മരണത്തിലൂടെ ഏത് പ്രായക്കാര്‍ക്കും കോവിഡ് ബാധിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കാമെന്ന മുന്നറിയിപ്പാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ മരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെന്ന് അത് ദുഃഖകരമാണെന്നും മന്ത്രാലയം പറഞ്ഞു.

- Advertisement -
Ad image

ഗുരുതര രോഗങ്ങളുള്ള 92കാരന്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മരിച്ച രണ്ടുപേര്‍ക്കും ആവശ്യമായ ചികിത്സകള്‍ നല്കിയിരുന്നതായും ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ 626 ആയതായും മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച ഖത്തറില്‍ 4021 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. അതില്‍ 3518 പേര്‍ ഖത്തറിലുള്ളവരും 503 പേര്‍ വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്ത് എത്തിയവരുമാണ്. കോവിഡ് ബാധിച്ച 2586 പേര്‍ക്കാണ് ഞായറാഴ്ച ഭേദമായത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 2,58,017 ആയി.

Share This Article
Leave a Comment
error: Content is protected !!