സൗദിയില്‍ ആദ്യ വനിതാ സായുധസേന ബാച്ച് പുറത്തിറങ്ങി

Web Desk
0 Min Read

ജിദ്ദ: സൗദി അറേബ്യയില്‍ ആദ്യമായി വനിതകള്‍ സായുധ സൈന്യത്തില്‍. പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ സൈനികരുടെ ആദ്യ ബാച്ച് പുറത്തിറങ്ങി്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വനിതകളടക്കമുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. വ്യോമ, നാവിക, റോയല്‍ സൈനിക വിഭാഗങ്ങളില്‍ വനിതാ സൈനികര്‍ പരിശീലനം നടത്തി വരുന്നുണ്ട്.

city exchange

മിസൈല്‍ ഓപ്പറേഷന്‍, മെഡിക്കല്‍ വിഭാഗം എന്നീ മേഖലകളിലും സ്ത്രീകള്‍ അപേക്ഷ നല്‍കി പരിശീലനത്തിലാണ്. 21 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് അവസരം. സായുധ സേനയുടെ വനിതാ കേഡര്‍ വിഭാഗത്തിന്റെ ആദ്യ ബാച്ചിന്റെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് മേജര്‍ ജനറല്‍ ആദില്‍ അല്‍ ബലവിയാണ് അറിയിച്ചത്.

Share This Article
Leave a Comment
error: Content is protected !!