വഖഫ് ബോര്‍ഡ്: കെ.ടി ജലീലിനെതിരെ സമസ്ത രംഗത്ത്

Web Desk
1 Min Read

കോഴിക്കോട്: കെ.ടി ജലീലിനെതിരെ സമസ്ത രംഗത്ത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതില്‍ ജലീലിന്റെ അജണ്ടയുണ്ടെന്നാണ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്. മുസ്ലീം സംഘടനകള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കുകയാണ് ജലീലിന്റെ പണിയെയെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡില്‍ സമസ്തക്കാണ് ഏറ്റവും കൂടുതല്‍ പള്ളികളുള്ളത്. അതുകൊണ്ടു തന്നെ സമസ്തക്ക വഖഫ് ബോര്‍ഡില്‍ കൂടുതല്‍ പ്രധിനിത്യം ലഭിക്കും. കെടി ജലീലിന് മറ്റു പല മുസ്ലിം സംഘടനകള്‍ക്കും ബോര്‍ഡില്‍ പ്രധിനിത്യം നല്‍കണമെന്ന് ആഗ്രഹമുള്ളയാളാണ്. അവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ പ്രധിനിത്യം ലഭിക്കുകയുമില്ല. എങ്കില്‍ പിന്നെ സമസ്തക്കും വേണ്ട എന്ന നിലപാടാണ് ജലീലിനെന്നും നാസര്‍ ഫൈസി പറഞ്ഞു. കഴിഞ്ഞ വഖഫ് ബോര്‍ഡ് കൈകാര്യം ചെയ്തതത് കെ.ടി ജലീലാണ്. ഇന്ന് മന്ത്രി വി അബ്ദുറഹമാനിലൂടെ അദ്ദേഹം തന്റെ അജണ്ട നടപ്പിലാക്കുകയാണ്. ജലീലിന്റെ കയ്യിലെ പാവയായി അബ്ദുറഹ്‌മാന്‍ മാറി. കേരളത്തിന് ഇത് അപമാനമാണ്. മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം സ്വയം ഏറ്റെടുക്കുന്ന ആളാണ് കെടി ജലീല്‍. ഇതുകൊണ്ടാണ് വഖഫ് വിഷയത്തില്‍ കൂടുതല്‍ വാദങ്ങളുമായി നിരന്തരം രംഗത്ത് വരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മുസ്ലിം സമുദായത്തെ നിരന്തരം വേട്ടയാടുകയാണ്. ഇനിയുമിത് തുടര്‍ന്നാല്‍ ദൂരവ്യാപകമായ വിപത്ത് ഗവര്‍മെന്റ് നേരിടേണ്ടി വരുമെന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡ് പിഎസ്‌സിക്ക് വിട്ടതില്‍ സമസ്തയുടെ പ്രത്യക്ഷ സമരം ഇന്നു മുതല്‍ തുടങ്ങും.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!