

കോട്ടയം: കൂട്ടിക്കല്‍ വില്ലേജിലെ പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പ്പൊട്ടല്‍. വ്യക്തമായ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ലെങ്കിലും മൂന്ന് വീടുകള്‍ ഒലിച്ചു പോയതായും 13പേരെ കാണാതായതും റിപ്പോര്‍ട്ടുണ്ട്. കാണാതായവരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പ്ലാപ്പള്ളി മൂന്നാം വാര്‍ഡില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായാണ് ഉരുള്‍പ്പൊട്ടലുണ്ടായതെന്ന് കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗം ബിജോയ് പറഞ്ഞു. ആറ് അംഗങ്ങളുള്ള ഒരു വീട് ഒലിച്ചു പോയതായും ഇവരില്‍ ഇവരില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.. മൃതദേഹങ്ങള്‍ പലതും മരങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനാവുന്നില്ലെന്നും രംഗത്തുള്ളവര്‍ പറയുന്നു.

കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ടു കിടക്കുകയാണെന്നും ബിജോയ് പറഞ്ഞു. രാവിലെ ഏഴു മണിയോടെ ശക്തമായി മഴ പെയ്തതായും അപ്രതീക്ഷിതമായ സംഭവങ്ങള്‍ക്കിടെ കൂടുതലൊന്നും ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്ര മഴ രാവിലെ മുതല്‍ പെയ്തതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെ ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു.
ഈരാറ്റുപേട്ട ഒറ്റപ്പെട്ടു കിടക്കുകയാണെന്ന് മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജ് പറഞ്ഞു. മുണ്ടക്കയം ഭാഗത്ത് വെള്ളം മൂടിയ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകള്‍ വെള്ളത്തില്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തു നിന്നുള്ളവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും സംഭവ സ്ഥലത്ത് എത്താനാവാത്ത സ്ഥിതിയാണുള്ളത്.
തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

