അന്‍വര്‍ സാദത്ത് എം എല്‍ എ യുടെ ‘അലൈവ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കം

Web Desk
2 Min Read

ആലുവ: ആലുവ നിയമസഭാ മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം, കരിയര്‍, വ്യക്തിത്വവികസനം നേതൃത്വം, കായികം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അവസരങ്ങളും ദിശാബോധവും ഉറപ്പാക്കുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കി വരുന്ന ‘അലൈവ്’ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കമായി.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ആലുവ സെന്റ് സേവ്യേഴ്‌സ് വിമന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ പദ്ധതിയുടെ പുതിയ ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത യുവ ചലച്ചിത്ര നടന്‍ ചന്തു സലിംകുമാര്‍ ‘അലൈവ്’ പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു.

വിദ്യാഭ്യാസം, ഉന്നത, പഠനം, കരിയര്‍ സാധ്യതകള്‍, വ്യക്തിത്വവികസനം, യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുമായി മന്ത്രി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ചന്തു സലിംകുമാര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത് പരിപാടിക്ക് കൂടുതല്‍ തിളക്കമേകി.

ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, ആലുവ നഗരസഭ വൈസ് ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, വികസന- നയ വിശകലന വിദഗ്ധന്‍ അഖില്‍ കുര്യന്‍, ആലുവ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ധനലക്ഷ്മി ആനന്ദ്, കരിയര്‍ ഗുരു സുരേഷ് കുമാര്‍ പി എസ് കെ, എസ് എല്‍ ബി എസ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ജിസ് മാത്യു, കരിയര്‍ സ്‌പെഷ്യലിസ്റ്റ് ഷെറിന്‍ കളത്തില്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. മിലന്‍ ഫ്രാന്‍സിസ്, മുഹമ്മദ് റഹീഫ് എം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അധ്യാപകര്‍, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് ഈ വര്‍ഷം വിദ്യാഭ്യാസത്തിനും കരിയര്‍ മാര്‍ഗനിര്‍ദേശത്തിനുമൊപ്പം ലഹരിവിരുദ്ധ ബോധവത്കരണത്തിനും പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്.

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ ക്യാമ്പയിനുമായി സഹകരിച്ചുകൊണ്ട് ലഹരിയുടെ അപകടങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെയും യുവതലമുറയെയും സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുമെന്നും എം എല്‍ എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിഞ്ഞ് അവര്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസ- കരിയര്‍ അവസരങ്ങളിലേക്ക് വഴികാട്ടുന്നതിനായി ആരംഭിച്ച ‘അലൈവ് കരിയര്‍ വണ്ടി’ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ എത്തി പ്രവര്‍ത്തനം തുടരുകയാണ്.

വിദ്യാഭ്യാസവും കരിയറും മാത്രമല്ല നേതൃത്വം, വ്യക്തിത്വ വികസനം, കായികം, സാമൂഹിക പ്രതിബദ്ധത, ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങിയ മേഖലകളിലും വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

സോഷ്യല്‍ എഞ്ചിനീയറിംഗ് ടീമായ വി-കാന്‍ സോഷ്യല്‍ ഇന്നവേറ്റേഴ്‌സാണ് പദ്ധതികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.

ആലുവ നിയമസഭാ മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് ഭാവിയിലെ വിദ്യാഭ്യാസ- കരിയര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഉത്തരവാദിത്തബോധമുള്ള യുവതലമുറയായി വളരുന്നതിനും ആവശ്യമായ പിന്തുണയും അവസരങ്ങളും ഒരുക്കുകയാണ് ‘അലൈവ്’ പദ്ധതിയുടെ ലക്ഷ്യമൈന്നും എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!