ഖത്തര്‍ പ്രവാസി നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവല്‍ ‘മറ’ ദോഹയില്‍ പ്രകാശനം ചെയ്തു

Web Desk
2 Min Read

ദോഹ: ഖത്തര്‍ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ ‘മറ’ ദോഹയില്‍ പ്രകാശനം ചെയ്തു. സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ അഡ്രസ് ഗേറ്റ്‌വേ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി ‘വിജയമന്ത്രങ്ങള്‍’ അവതാരകന്‍ റാഫി പാറക്കാട്ടിലിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു.

city exchange

ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അഡ്രസ് ഗേറ്റ്‌വേ മാനേജിങ് പാര്‍ട്ണര്‍ ആശ ഷംഷീര്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ്‌വില്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ദീപക് സി ജി, സുബൈര്‍ പാണ്ടവത്ത്, ജാഫര്‍ ജാതിയേരി, ഷാം ദോഹ, അമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുസ്തകം സമര്‍പ്പിച്ച് സംസാരിച്ച നിഷാബ് ഗുരുവായൂര്‍, മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ ചില ഭയാനക യാഥാര്‍ഥ്യങ്ങളെയാണ് പലപ്പോഴും കാണാന്‍ കഴിയുന്നതെന്ന് പറഞ്ഞു.

‘ഒറ്റനോട്ടത്തില്‍ ശാന്തമെന്ന് തോന്നുന്ന പല ജീവിതങ്ങള്‍ക്കും പിന്നില്‍ നാം കാണാത്ത ചില ‘മറ’കളുണ്ട്. ആ മറകള്‍ക്ക് പിന്നിലെ ഇരുളടഞ്ഞ ഇടനാഴികളിലൂടെയുള്ള ഒരു ആത്മാന്വേഷണ യാത്രയാണ് ഈ നോവല്‍. മനുഷ്യ മനസ്സിന്റെ സങ്കീര്‍ണതകളും ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങളും വായനക്കാരനെ ചിന്തിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഭാര്യ ആയിഷ ഫമിയും മക്കളായ നിഫാന്‍ മെഹ്ബാന്‍, ഫയദ് ഈസ എന്നിവരുമാണ് ഈ രചനയുടെ പ്രധാന പ്രചോദനമെന്നും അദ്ദേഹം നന്ദിപൂര്‍വം അനുസ്മരിച്ചു.

കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ നിഷാബ്, സഫര്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് സ്ഥാപനത്തിന്റെ സാരഥിയാണ്. തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും കവിതയോടും സാഹിത്യത്തോടും സര്‍ഗാത്മക എഴുത്തിനോടുമുള്ള താത്പര്യമാണ് അദ്ദേഹത്തെ നോവല്‍ രചനയിലേക്ക് നയിച്ചത്.

സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ നിഷാബ്, ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഖത്തര്‍ മല്ലു വ്ളോഗ്സ് എന്ന ചാനലിലൂടെ പ്രവാസജീവിതത്തിലെ അനുഭവങ്ങളും യാത്രാവിശേഷങ്ങളും സാമൂഹിക വിഷയങ്ങളും പങ്കുവെച്ചുവരുന്നു.

യൂണിക്കോഡ് സെല്‍ഫ് പബ്ലിഷിംഗ് ആണ് ‘മറ’ വായനക്കാരിലേക്കെത്തിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!