മെഗാ മെഡിക്കല്‍ ക്യാമ്പ് സ്വാഗതസംഘം രൂപീകരിച്ചു

Web Desk
3 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും നസീം ഹെല്‍ത്ത് കെയറും സംയുക്തമായി ഫെബ്രുവരി ഏഴിന് ഇ റിംഗ് റോഡിലെ നസീം മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സ്വാഗതസംഘം ലക്ത ഹാളില്‍ ചേര്‍ന്ന ക്യു ഐ ഐ സി കണ്‍വെന്‍ഷനില്‍ രൂപം കൊണ്ടു.

city exchange

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ ചെയര്‍മാനും നസീം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മിയാന്‍ദാദ് മുഖ്യ രക്ഷാധികാരിയും ക്യു ഐ ഐ സി പ്രസിഡന്റ് സുബൈര്‍ വക്ര ക്യാമ്പ് ഡയറക്ടറും ജനറല്‍ സെക്രട്ടറി പി കെ ഷെമീര്‍ ജനറല്‍ കണ്‍വീനറായുമാണ് സ്വാഗതസംഘം നിലവില്‍ വന്നത്.

ചീഫ് കോഡിനേറ്ററായി അക്ബര്‍ കാസിമും വൈസ് ചെയര്‍മാന്‍മാരായി നസീം ഹെല്‍ത്ത് കെയര്‍ സി ഇ ഒ ഡോ. മുനീര്‍, ഹുസൈന്‍ മുഹമ്മദ് അല്‍ മുഫ്ത, ജി പി കുഞ്ഞാലികുട്ടി എന്നിവരും കണ്‍വീനര്‍മാരായി ഡോ. ഹഷിയത്തുല്ലാഹ്, അബ്ദുല്‍ വഹാബ്, നജീബ് അബൂബക്കര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായി അബ്ദു റഊഫ് കൊണ്ടോട്ടി, മുസ്തഫ സൈദലവി, ഷരീഫ് സി കെ, ഉണ്ണി ഒളകര, ആസിഫ് പി കെ, അബ്ദുറഹിമാന്‍ ഗാലക്സി, ബഷീര്‍ പട്ടേല്‍താഴം, അബുല്ല ഹുസൈന്‍ എന്നിവരും കണ്‍വീനര്‍മാരായി ഫൈസല്‍ കാരട്ടിയാട്ടില്‍, റിയാസ് പി വി, ഖല്ലാദ് ഇസ്മായില്‍, മുനീര്‍ സലഫി, ഫായിസ് അലി, ഹനീഫ് ആയപള്ളി, നൗഷാദ് കരിപ്പ്, മെഹ്റൂഫ് മാട്ടൂല്‍ എന്നിവരുമാണ് ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടത്.

- Advertisement -
Ad image

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ വിംഗുകള്‍ രൂപീകരിച്ച് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ക്യാമ്പില്‍ പ്രാഥമിക ആരോഗ്യ പരിശോധനകളും വൈദ്യോപദേശങ്ങളും ഉള്‍പ്പെടെ വിവിധ ചികിത്സാ സേവനങ്ങള്‍ സജ്ജീകരിക്കപ്പെടും.

മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്കാണ് ക്യാമ്പ് സേവനം ലഭ്യമാവുക. ജനറല്‍ ചെക്കപ്പും തുടര്‍ന്ന് ആവശ്യാനുസരണം കാര്‍ഡിയോളജി, നെഫ്‌റോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, സ്ത്രീരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം സ്‌പെഷ്യാലിറ്റി വിംഗുകളിലെ വിദഗ്ദ പരിശോധനകളും ലാബ് അടക്കമുള്ള ടെസ്റ്റുകളും മരുന്നു ലഭ്യതയും മെഡിക്കല്‍ കേമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രമേഹ പരിശോധനയും ജീവിതശൈലി രോഗ പ്രതിരോധ ബോധവല്‍ക്കരണത്തിനുമായി ഖത്തര്‍ ഡയബെറ്റിക് അസോസിയേഷന്റെ സന്നദ്ധ സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ഇ റിംഗ് റോഡിലെ നസീം ഹെല്‍ത്ത്‌കെയര്‍ ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ബ്ലഡ് ബാങ്ക് യൂണിറ്റ് സന്നദ്ധ ദാതാക്കളില്‍ നിന്ന് രക്തം സ്വീകരിക്കാനായി ക്യാമ്പ് ചെയ്യും.

ജനങ്ങള്‍ക്കു ആരോഗ്യമേഖലയില്‍ സഹായകമായ വലിയ അവസരമായി ഈ ക്യാമ്പ് മാറുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. മികച്ച ജനപങ്കാളിത്തമായിരിക്കും ക്യാമ്പിന്റെ വിജയമെന്ന് യോഗം പ്രത്യാശിച്ചു.

ദോഹ മാരത്തോണില്‍ 42 കിലോമീറ്റര്‍ ഓടി വിജയിച്ച ക്യു ഐ ഐ സി എക്‌സിക്യുട്ടീവ് അംഗവും ദി ലൈറ്റ് യൂത്ത് ക്ലബ് പ്രസിഡന്റും ജിം ഖത്തര്‍ എക്‌സിക്യുട്ടീവുമായ മുന്‍ദിറിന് ഇ പി അബ്ദുറഹ്മാന്‍ ക്യു ഐ ഐ സിയുടെ ആദരം സമ്മാനിച്ചു.

ഐ സി ബി എഫ് പ്രസിഡന്‍ഷ്യല്‍ കേന്റിഡേറ്റ് സാബിത് സഹീര്‍, നസീം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംങ് എക്‌സികുട്ടീവ് ഇമ്രാന്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഡയബറ്റീസും റമദാനും എന്ന വിഷയത്തെ ആസ്പദമാക്കി യുനിഖ് പ്രസിഡന്റ് ലുത്ഫി കലംബന്‍ ക്ലാസെടുത്തു. ഡയബറ്റീസിന്റെ കാരണങ്ങളും ലക്ഷണങ്ങളും കൂടാതെ ഈ രോഗം ജീവിതത്തിന്‍മേല്‍ ഉണ്ടാക്കുന്ന ദോഷപ്രഭാവങ്ങളും അവര്‍ വിശദീകരിച്ചു. ആധുനിക ചികിത്സാരീതികള്‍, ശരിയായ ഭക്ഷണക്രമം, വ്യായാമത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ചും ഡോക്ടര്‍ വിശദമായ വിവരങ്ങള്‍ പങ്കുവെച്ചു.

ഡയബറ്റീസ് നിയന്ത്രിക്കുന്നതില്‍ മുന്‍കരുതലുകള്‍ അത്യന്തം പ്രാധാന്യമുള്ളതാണെന്നും അവ ഒരാളുടെ ശീലങ്ങളിലേര്‍പ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ ജീവിതം നിലനിറുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് കൂടി സേവനം ഉറപ്പുവരുത്തിക്കൊണ്ടാണ് മെഗാ മെഡിക്കല്‍ കേമ്പ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. വനിതകളുടെ കോര്‍ഡിനേഷന് വേണ്ടി എം ജി എം ഖത്തര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സെക്രട്ടറി ഫദീല ഹസ്സന്റെ നേതൃത്വത്തില്‍ ഉത്തരവാദപ്പെടുത്തപ്പെട്ടു.

സ്വാഗത സംഘം സംഗമത്തില്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് സുബൈര്‍ വക്ര അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ അബ്ദുല്‍ ലത്തീഫ് പുല്ലൂക്കര ഖിറാഅത്ത് നിര്‍വഹിച്ചു. ഡോ. ഹഷിയത്തുല്ല സ്വാഗതവും മുന്‍ദില്‍ നന്ദിയും പറഞ്ഞു.

മെഡിക്കല്‍ കേമ്പിന്റെ സേവനം ലഭ്യമാക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ സംഘാടക സമിതി ആഹ്വാനം ചെയ്തു.

രജിസ്‌ട്രേഷനുള്ള ലിങ്ക്:
https://forms.gle/da4hiXL8zh5MMMfE7

Share This Article
Leave a Comment
error: Content is protected !!