Entertainment
വരവറിയിച്ച് മലൈകോട്ടൈ വാലിഭന്‍: മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം
കൊച്ചി: മോഹന്‍ലാല്‍- ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പോസ്റ്റര്‍ രംഗത്തിറങ്ങി. മലൈക്കോട്ടന്‍ വാലിബന്‍ എന്ന സിനിമ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബുമാണ് നിര്‍മിക്കുന്നത്.
കിരീടമെന്ന് തോന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ടൈറ്റിലില്‍ സിംഹം മുതല, രഥം, ചന്ദ്രന്‍, നക്ഷത്രം തുടങ്ങി വ്യത്യസ്തമായ നിരവധി വ്‌സ്തുക്കളുണ്ട്. മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലി്‌ശ്ശേരി സിനിമ എന്നാണ് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത്.
ഈ നിമിഷത്തില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവമുണ്ടെന്നും സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ് തന്നെ ഏറ്റെടുത്തതില്‍ മനസു നിറഞ്ഞ നന്ദിയും സ്‌നേഹവും രേഖപ്പെടുത്തുന്നുവെന്നും ജോണ്‍ ആന്റ് മേരി ക്രിയേറ്റീവിന്റെ ഷിബു ബേബി ജോണ്‍ കുറിച്ചു. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂര്‍ണ ബോധ്യത്തില്‍ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണെന്നും എഴുതി.
അണിയറയില്‍ തകൃതിയായി വേണ്ട ചേരുവകള്‍ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. മലയാളത്തിന്റെ നടന വൈഭവം മോഹന്‍ലാലും ഓസ്‌കാര്‍ വേദിയില്‍ മലയാള സിനിമയെ എത്തിച്ച ലിജോ ജോസ് പെല്ലിശ്ശേരിയും കൈ കോര്‍ക്കുമ്പോള്‍ എന്ത് അത്ഭുതമാണ് സംഭവിക്കാന്‍ പോകുന്നതെന്ന കൗതുകം എല്ലാവരെയും പോലെ തന്നെ ഞങ്ങള്‍ക്കുമുണ്ടെന്നും പറയുന്നു. പ്രതീഷ് ശേഖറാണ് പി ആര്‍ ഒ.