Business
മാങ്ങ ഫെസ്റ്റില്‍ രുചിയും തണുപ്പുമായി മൗസി ബനാന അവില്‍ മില്‍ക്ക്

ദോഹ: സൂഖ് വാഖിഫിലെ ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവലില്‍ മാങ്ങയോടൊപ്പം ‘സ്റ്റാറായി’ മൗസലി ബനാന അവില്‍ മില്‍ക്കും. മാംഗോ ഫെസ്റ്റിവലിനെത്തുന്നവര്‍ക്ക് കൗതുകവും ഇഷ്ടവും സമ്മാനിച്ചാണ് മൗസി തങ്ങളുടെ ബനാന അവില്‍ മില്‍ക്ക് സമ്മാനിക്കുന്നത്.



ഒരു വര്‍ഷം മുമ്പാണ് ഖത്തറില്‍ മൗസിയുടെ ബനാന അവില്‍ മില്‍ക്ക് മതാര്‍ ഖദീമില്‍ ആരംഭിച്ചത്. കേരളത്തില്‍ 13 ശാഖകളുള്ള മൗസി പിന്നാലെയാണ് ഖത്തറിലും തങ്ങളുടെ രുചി എത്തിച്ചത്. മഞ്ചേരി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ തുടങ്ങി മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം മൗസിയുടെ ബനാന അവില്‍ മില്‍ക്ക് രുചിയും തണുപ്പുമായി നിലകൊള്ളുന്നുണ്ട്.



