

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് വടക്കഞ്ചേരി സ്വദേശി അബഹയില്‍ മരിച്ചു. ആമക്കുളം പൂക്കോട് മംഗലം സ്വദേശി വി എം അക്ബര്‍ (58) ആണ് മരിച്ചത്.
27 വര്‍ഷമായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന അക്ബറിന് അബഹയില്‍ താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.

അബഹയില്‍ ലഘുഭക്ഷണശാല നടത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.

ഭാര്യ: ഷമിത, മക്കള്‍: അലീഷ, അമീഷ. പിതാവ്: പരേതനായ വി ആര്‍ എസ മുഹമ്മദ് ഇബ്രാഹിം. മാതാവ്: ബീഫാത്തിമ. സഹോദരങ്ങള്‍: ഇസ്മാഈല്‍, കാസിം, ഷംസുദ്ദീന്‍, സല്‍മ, അസീറ, ജമീല, ബല്‍ക്കീസ്, സീനത്ത്.
ഐ സി എഫ് അബഹ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈനുദ്ദീന്‍ അമാനിയുടെ നേതൃത്വത്തില്‍ എംബസി വെല്‍ഫയര്‍ അംഗം അഷ്‌റഫ് കുറ്റിച്ചല്‍, ജഅ്ഫര്‍ പാലക്കാട്, അഷ്റഫ് പള്ളം തുടങ്ങിയവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം അബഹയില്‍ ഖബറടക്കി.

