നെഹ്‌റുവും പട്ടേലും ഇന്ത്യയ്ക്ക് ദിശാബോധം നല്കി: പ്രധാനമന്ത്രി

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമര നേതാക്കളെ പ്രണമിച്ചാണ് മോദി തുടക്കം കുറിച്ചത്.

city exchange


ജവര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലുമാണ് ഇന്ത്യയ്ക്ക് ദിശാബോധം നല്കിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.


കോവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആദരം അര്‍പ്പിച്ച പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി ഇന്ത്യയിലാണെന്നും പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ വാക്‌സിനു വേണ്ടി ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നില്ല. ഇതിനകം 54 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്കിയത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

- Advertisement -
Ad image


ഒളിംപിക്‌സ് മെഡല്‍ ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇവര്‍ രാജ്യത്തിന്റെ താരങ്ങളാണെന്നും യുവാക്കളെ പ്രചോദിപ്പിക്കുന്നവരാണെന്നും പറഞ്ഞു.
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചെങ്കോട്ടയില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!