മൂന്നര ലക്ഷം വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി

Web Desk
2 Min Read

ദോഹ: പുതിയ അധ്യയന വര്‍ഷത്തില്‍ ഏകദേശം മൂന്നര ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മടങ്ങി. ആദ്യ ദിവസം വിദ്യാര്‍ഥികളെ സുരക്ഷിതമായി ക്ലാസുകളിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

city exchange

550 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകളെ അറിവിന്റെ വഴിവിളക്കുകളായും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആകര്‍ഷകമായ അന്തരീക്ഷവുമാക്കി മാറ്റുന്നതിന് പ്രാപ്തമാക്കാനുള്ള ലക്ഷ്യമാണ് ഖത്തറില്‍ നടന്നത്.

പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്്യാസ മന്ത്രാലയം വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മഹാ സായിദ് അല്‍ ഖഖാ അല്‍ റുവൈലി വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തു.

- Advertisement -
Ad image

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് കഴിവുള്ള ടീമുകളെ ഉപയോഗപ്പെടുത്തി അധ്യാപകരെയും വിദ്യാര്‍ഥികളെയും നയിക്കാനും പ്രചോദിപ്പിക്കാനും സ്‌കൂളുകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

പുതിയ അധ്യയന വര്‍ഷത്തേക്ക് കഴിവുള്ള അധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് മന്ത്രാലയം ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സര്‍വീസ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് അലി കരിബ് പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ 96,000 ല്‍ നിന്ന് 132,000 ആയി ഉയര്‍ന്നു. ഈ കാലയളവില്‍ വിദ്യാര്‍ഥികളുടെ എണ്ണം 129,000ല്‍ നിന്ന് 209,000 ആയി ഉയര്‍ന്നതോടെ സ്വകാര്യ സ്‌കൂളുകളും വലിയ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 2012-13ല്‍ 178 ആയിരുന്നത് 2022-23 അധ്യയന വര്‍ഷത്തില്‍ 209 ആയി ഉയര്‍ന്നു. പത്ത് വര്‍ഷത്തിനിടെ ഖത്തറിലെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 182ല്‍ നിന്ന് 334 ആയി ഉയര്‍ന്നു. 400-ലധികം അക്കാദമിക് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന 34 ഉന്നത സ്ഥാപനങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നു.

ഉയര്‍ന്ന സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം 2022-23 അധ്യയന വര്‍ഷത്തില്‍ 40,572 ആയി ഉയര്‍ന്നു. മുന്‍ അധ്യയന വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

‘എന്റെ സ്‌കൂള്‍ എന്റെ രണ്ടാം വീടാണ്’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ബാക്ക്-ടു-സ്‌കൂള്‍ ക്യാമ്പയിന്‍ നടത്തുന്നത്. ഇത് ആഗസ്റ്റ് 29 വരെ തുടരും.

Share This Article
Leave a Comment
error: Content is protected !!