ചാലിയാര്‍ ദോഹ പുതിയ ഭരണ സമിതി നിലവില്‍ വന്നു

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി- സാമൂഹിക- സാംസ്‌കാരിക സംഘടനയായ ചാലിയാര്‍ ദോഹയുടെ 2026- 28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു.

city exchange

സമീല്‍ അബ്ദുല്‍ വാഹിദ് പ്രസിഡന്റും സബിഖുസ്സലാം എടവണ്ണ ജനറല്‍ സെക്രട്ടറിയും ബുജൈര്‍ മുഹമ്മദ് ഊര്‍ങ്ങാട്ടിരി ട്രഷററും ആയി തെരഞ്ഞെടുക്കപ്പെട്ടു.

സഹ ഭാരവാഹികളായി സിദ്ധീഖ് വാഴക്കാട്, രതീഷ് വാഴയൂര്‍, അബ്ദുറഹ്മാന്‍ പി സി മമ്പാട്, മുജീബ് റഹ്മാന്‍ ചീക്കോട്, താജു കെ മൊയ്ദീന്‍ ബേപ്പൂര്‍ (വൈസ് പ്രസിഡന്റ്), ഷാജി പി സി കീഴുപറമ്പ്, നൗഫല്‍ അമാന്‍ കാവന്നൂര്‍, അസീസ് പുറായില്‍ കൊടിയത്തൂര്‍, ഹാഷിം കുന്നന്‍ അരീക്കോട്, രജീഷ് ടി ആര്‍ പോത്തുകല്ല് (സെക്രട്ടറി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി സി ടി സിദ്ധീഖ് ചെറുവാടിയേയും ചീഫ് അഡൈ്വസറായി വി സി മഷ്ഹൂദ് തിരുത്തിയാടിനേയും മുഖ്യ രക്ഷാധികാരി ആയി ഷൗക്കത്തലി ടി എ ജെ എന്നിവരെയും നിയോഗിച്ചു.

- Advertisement -
Ad image

ചാലിയാര്‍ ദോഹ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, ജൈസല്‍ എളമരം വാഴക്കാട്, സജാസ് കടലുണ്ടി, അഹ്മദ് നിയാസ് ഊര്‍ങ്ങാട്ടിരി, അഷ്റഫ് സി മമ്പാട്, റൗഫ് മലയില്‍ ബേപ്പൂര്‍, ആസിഫ് വാഴയൂര്‍, ഫുആദ് അബ്ദുസമദ് കീഴുപറമ്പ്, റസാഖ് എ പി രാമനാട്ടുകര, സുനീര്‍ ബാബു എടവണ്ണ, നൗഫല്‍ സാദത്ത് കാവന്നൂര്‍, സലീം അലി പോത്തുകല്ല്, ജസീല്‍ എന്‍ പി മാവൂര്‍, അബ്ദുലത്തീഫ് ചാത്തമംഗലം, ഷബീര്‍ തയ്യില്‍ അരീക്കോട്, സുഹൈല്‍ അലി മാവൂര്‍, മുജീബ് റഹ്മാന്‍ കൊടിയത്തൂര്‍, ബഷീര്‍ ചീക്കോട് എന്നിവരെയും മെഡിക്കല്‍ വിങ് ചെയര്‍മാനായി ഡോ. ഷഫീഖ് താപ്പിയെയും തെരഞ്ഞെടുത്തു

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ചാലിയര്‍ ദോഹ മുന്‍ പ്രസിഡന്റ് ഇ കെ അബ്ദുലത്തീഫും ചേര്‍ന്നു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രസിഡന്റ് സി ടി സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാബിഖ്സ്സലാം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുല്‍ അസീസ് കണക്ക് അവതരണവും നടത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!