ഹോട്ട്പാക്കിന് 250 മില്യന്‍ ദിര്‍ഹം ചെലവില്‍ പുതിയ നിര്‍മാണ ഫാക്ടറി

Web Desk
1 Min Read

ദുബൈ: ഹോട്ട്പാക്ക് 250 മില്യന്‍ ദിര്‍ഹം ചെലവില്‍ 500,000 ചതുരശ്ര അടി വിസ്തൃതിയില്‍ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എന്‍ ഐ പി) നിര്‍മിച്ച പുതിയ ഫാക്ടറി യു എ ഇ പൊതുവിദ്യാഭ്യാസ, നൂതന ശാസ്ത്ര സഹമന്ത്രി സാറ അല്‍ അമീരി ഉദ്ഘാടനം ചെയ്തു. 2030ഓടെ ആഗോള മുന്‍നിര ഫുഡ് പാക്കേജിംഗ് നിര്‍മാതാവാവാനുള്ള കമ്പനിയുടെ തീരുമാന ഭാഗമായാണ് പുതിയ ഫാക്ടറി.

city exchange

1995ല്‍ പ്രാദാശിക കമ്പനിയായി സ്ഥാപിക്കുകയും രാജ്യാന്തരമായി വളരുകയും ചെയ്ത ഹോട്ട്പാക്ക് യു എ ഇയുടെ മുഖ്യ വ്യവസായിക വിജയ കഥകളിലെ പ്രധാനപ്പെട്ട സ്ഥാപനമാണ്. പ്ലാന്റ് തീരെ മാലിന്യം ഉത്പാദിപ്പിക്കാത്തതും പരിസ്ഥിതി സൗഹൃദപരവുമാണ്. ചാക്രിക വിതരണ ശൃംഖല ഉറപ്പാക്കുന്ന പുറംതള്ളല്‍ പ്രക്രിയയില്‍ 100 ശതമാനം പോസ്റ്റ് കണ്‍സ്യൂമര്‍ റീസൈക്ള്‍ഡ് പി ഇ ടി വസ്തുക്കള്‍ ഉപയോഗിക്കാനായാണ് എന്‍ ഐ പി പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ പി ബി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

വ്യവസായ- നൂതന സാങ്കേതിക മന്ത്രലയം അണ്ടര്‍ സെക്രട്ടറി ഉമര്‍ അഹ്മദ് സുവൈന അല്‍ സുവൈദി, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാരായ ഉസാമ അമീര്‍ ഫദല്‍, അബ്ദുല്ല അല്‍ഷാംസി, ടെക്‌നോളജി ഡെവലപ്‌മെന്റ് ആന്റ് അഡോപ്ഷന്‍ ഹെഡ് താരിഖ് അല്‍ ഹാഷ്മി തുടങ്ങിയ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദുബായ് ഇന്‍ഡസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി സി ഇ ഒ മുഹമ്മദ് അല്‍ കമാലി, എക്‌സ്‌പോര്‍ട്ടര്‍ സര്‍വീസ് ഡയറക്ടര്‍ അബ്ദില്‍ റഹ്മാന്‍ അല്‍ ഹുസനി, ദുബായ് ഇന്‍ഡസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്‌സ് സീനിയര്‍ മാനേജര്‍ മുഹമ്മദ് അല്‍മര്‍സൂഖി എന്നിവരും സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!