നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്തൊന്‍പതാം വാര്‍ഷികം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്തൊന്‍പതാം വാര്‍ഷികം വൈവിധ്യമാര്‍ന്ന കലാ സാംസ്‌ക്കാരിക പരിപാടികളോടെ ആഘോഷിച്ചു. ദി റെസിലിയന്റ് വേര്‍സസ്- ക്രോണിക്ക്ള്‍ ഓഫ് ബേര്‍ണിംഗ് പ്ലാനറ്റ് എന്ന വിഷയത്തില്‍ അധിഷ്ഠിതമായി രണ്ട് ദിവസങ്ങളിലായി നടത്തിയ വാര്‍ഷികാഘോഷം ആഗോള പരിസ്ഥിതി പ്രശ്‌നങ്ങളെ മുന്നോട്ടുവെക്കുന്നതും വിദ്യാര്‍ഥികളില്‍ സമാധാനം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതുമായിരുന്നു.

city exchange

ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഐഷ് സിംഗാള്‍, പൊതുജനാരോഗ്യ മന്ത്രാലയം സാംക്രമികേതര രോഗനിയന്ത്രണ വിഭാഗം ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍താനി എന്നിവര്‍ മുഖ്യാതിഥികളായി. ആഭ്യന്തര മന്ത്രാലയം അവയര്‍നെസ് ആന്റ് എജുക്കേഷന്‍ വിഭാഗം മേധാവി ക്യാപ്റ്റന്‍ ഖാലിദ് ഹുസൈന്‍ അല്‍ ഷമ്മാരി, ചീഫ് പാട്രണ്‍ എന്‍ജിനിയര്‍ അലി ജാസിം ഖലീഫ ജാസിം അല്‍ മല്‍ക്കി എന്നിവര്‍ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു.

ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു, ജനറല്‍ സെക്രട്ടറി ബഷീര്‍ കെ പി, ഫിനാന്‍സ് ഡയറക്ടര്‍ ഷൗക്കത്തലി ടി എ ജെ, വൈസ് ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ റഹീം കുന്നുമ്മല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂളിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ് അവതരിപ്പിച്ചു.

സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളേയും അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളേയും അനുമോദിക്കുകയും പത്തിലേറെ വര്‍ഷമായി സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപക- അനധ്യാപക ജീവനക്കാരേയും ആദരിച്ചു.

- Advertisement -
Ad image

വൈസ് പ്രിന്‍സിപ്പല്‍മാരായ ജയമോന്‍ ജോയ്, സ്മിത നെടിയപറമ്പത്ത്, റോബിന്‍ കെ ജോസ്, ഷിഹാബുദ്ദീന്‍ മരുതത്ത് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് പിന്തുണ നല്‍കി. വിദ്യാര്‍ഥികള്‍ വിവിധ കലാ- സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!