

ദോഹ: വയനാട് ദൂരന്ത ബാധിതരുടെ പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ദുരന്ത നിവാരണ പുനരധിവാസ നിധിയിലേക്ക് ഓ ഐ സി സി ഇന്‍കാസ് ഖത്തറും യൂത്ത് വിംഗ് ഖത്തറും സംയുക്തമായി സമാഹരിച്ച ആദ്യഗഡു തുക കൈമാറി.

വയനാട് ദുരന്തത്തിന്റെ കെടുതികളനുഭവിക്കുന്ന സഹജീവികള്‍ക്കുള്ള സഹായങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങായി ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ ഒപ്പമുണ്ടാകുമന്നും പ്രസിഡണ്ട് സമീര്‍ ഏറാമല പറഞ്ഞു.

2016ലെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധി എം പിയുടെ നിര്‍ദ്ദേശാനുസരണം 12 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്.
വിജയകരമായി പൂര്‍ത്തിയാക്കിയ പന്ത്രണ്ട് വീടുകളുടെ താക്കോല്‍ ദാന കര്‍മ്മം രാഹൂല്‍ ഗാന്ധി നേരിട്ട് വന്ന് നിര്‍വ്വഹിക്കുകയും ചെയ്തു.

