ഒളിമ്പിക്‌സ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍

Web Desk
0 Min Read

ടോക്യോ: ഒളിംപിക് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍. പൂള്‍ ബി ചാംപ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ ഓസ്ട്രേലിയയെയാണ് ഇന്ത്യ തകര്‍ത്തത്. അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഓസ്ട്രേലിയ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ഓസ്ട്രേലിയയെ പ്രതിരോധിക്കാന്‍ ഇന്ത്യക്കായി. ഗുര്‍ജിത് കൗര്‍ നേടിയ ഒരു ഗോളാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. സെമിയില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളി.

city exchange
Share This Article
Leave a Comment
error: Content is protected !!