
കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിലെ മിന്നും താരമായിരുന്ന മലയാളി ഒളിംപ്യന്‍ ഒ ചന്ദ്രശേഖരന് അന്തരിച്ചു.
1960ലെ റോം ഒളിംപിക്സില്‍ കളിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു.
കാള്‍ട്ടക്സ്, ബോംബെ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. എസ് ബി ടിക്കായും ബൂട്ടുകെട്ടി. 1963ല്‍ സന്തോഷ് ട്രോഫി കിരീടം ചൂടിയ മഹാരാഷ്ട്ര ടീമിന്റെ നായകനായിരുന്നു.

