

ദോഹ: ഖത്തറില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് സ്വദേശികളിലും വിദേശികളിലുമാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

രോഗബാധ കണ്ടെത്തിയവരില്‍ മൂന്നുപേര്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരാണ്. ആറു മാസം മുമ്പാണ് രണ്ടാമത്തെ ഡോസും സ്വീകരിച്ചത്.
ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ നാലാമന്‍ വാക്‌സിനേറ്റ് ചെയ്തിട്ടില്ല. നാലുപേരും ക്വാറന്റൈനിലാണുള്ളത്. ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയില്ല. പരിശോധനാ ഫലം നെഗറ്റീവാകുന്നതു വരെ നാലുപേരും ക്വാറന്റൈനില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡിനെതിരെയുള്ള നടപടികളെല്ലാം ജനങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ആവശ്യമായവരെല്ലാം വാക്‌സിനെടുക്കുകയോ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുകയോ ചെയ്യുക, കോവിഡെന്ന് സംശയിക്കുന്ന ലക്ഷണങ്ങള്‍ കണ്ടാലുടന്‍ പരിശോധന നടത്തുക, അതോടൊപ്പം കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

ഖത്തറിലിതുവരെ 196,692 പേര്‍ സുരക്ഷിതമായി ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസ് എടുത്തതായും ഗുരുതരമായ രോഗബാധ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

