സഫാരി ഔട്‌ലെറ്റുകളില്‍ ഓണച്ചന്തക്ക് തുടക്കമായി

Web Desk
2 Min Read

ദോഹ: സഫാരി ഓണച്ചന്തക്ക് തുടക്കമായി. ഓണത്തിനാവശ്യമായ പച്ചക്കറികളും പൂക്കളും മറ്റ് പഴവര്‍ഗ്ഗങ്ങളും ഗുണമേന്മ ഒട്ടും ചോരാതെ വന്‍ വിലകുറവോടെ നിരത്തിക്കൊണ്ട് സഫാരി അവതരിപ്പിക്കുന്ന പ്രമോഷനാണ് സഫാരി ഓണച്ചന്ത.

city exchange

സഫാരി ഓണച്ചന്തയുടെ ഉദ്ഘാടനം സഫാരി മാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. മറ്റ് മനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളില്‍ ഓണച്ചന്തയിലൂടെ കൂടുതല്‍ വിലക്കുറവില്‍ വാഴയില മുതല്‍ എല്ലാ തരം പച്ചക്കറികളും ലഭ്യമാകുമെന്നും സഫാരി മാനേജ്‌മെന്റ് അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലും മലയാളത്തനിമയോടെ നാവില്‍ കൊതിയൂറും നാടന്‍ വിഭവങ്ങള്‍ ലഭ്യമാകും. അതില്‍ സഫാരിയുടെ 25 ഓളം ഇനങ്ങളോടെയുള്ള വിഭവ സമൃദ്ധമായ സദ്യയും സഫാരി ബേക്കറിയില്‍ ലഭ്യമാണ്. മാത്രമല്ല സഫാരിയുടെ ഓണസദ്യ മൂന്നെണ്ണെം വാങ്ങുമ്പോള്‍ ഒരു ഓണസദ്യ തികച്ചും സൗജന്യമായി നേടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. 74788949, 31194933 എന്ന നമ്പറില്‍ ബന്ധപ്പെട്ട് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സ്‌പെഷ്യല്‍ ഓഫര്‍ ലഭ്യമാകുക. ഓഗസ്റ്റ് 29ന് ഉച്ചക്ക് ഒരു മണി വരെ ബുക്ക് ചെയ്ത സദ്യകള്‍ സഫാരി ബേക്കറിയില്‍ നിന്നും വാങ്ങാവുന്നതാണ്.

- Advertisement -
Ad image

ഒപ്പം തന്നെ ഹൗസ് ഹോള്‍ഡ് വിഭാഗത്തിലും ഓണത്തോടനുബന്ധിച്ച് ഒട്ടനവധി ഉത്പന്നങ്ങള്‍ക്കൊപ്പം നാടന്‍ പാത്രങ്ങളും മണ്‍ചട്ടികളും മുളകൊണ്ടുള്ള മുറങ്ങളും നാടന്‍ വിളക്കുകളും മറ്റും ലഭ്യമാക്കിയിട്ടുണ്ട്.

ഓണച്ചന്തയോടൊപ്പം തന്നെ സഫരി ഗാര്‍മെന്റ്‌സ് ആന്റ് റെഡിമെയ്ഡ് വിഭാഗത്തില്‍ പരമ്പരാഗതവും പുതുമയാര്‍ന്നതുമായ നിരവധി തുണിത്തരങ്ങളും മറ്റു റെഡിമെയ്ഡ് വസ്ത്രങ്ങളും വിലക്കുറവില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഓണക്കോടികള്‍, മുണ്ടുകള്‍, ഷര്‍ട്ടുകള്‍, പട്ടുസാരി, പട്ടു പാവാട, പട്ടു കുപ്പായം തുടങ്ങിയവയെല്ലാം സഫാരി ഗാര്‍മെന്റ്‌സ് വിഭാഗത്തില്‍ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഒപ്പം തന്നെ സഫാരി ഷോപ്പ്് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!