
ദോഹ: ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പാലക്കാടന്‍ പെരുമ സീസണ്‍ 2’ കലാസാംസ്‌കാരിക സംഗമം സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പാലക്കാടിന്റെ പൈതൃകവും സംസ്‌കാരവും സൗഹൃദവും വിളിച്ചോതിയ പരിപാടിയില്‍ നിരവധി ഇന്‍കാസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. സംഗീത- നൃത്ത പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി.

ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നിസാര്‍ അത്താടിയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍, ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഷാ സ്വാഗതം ആശംസിച്ചു. പാലക്കാട് എം എല്‍ എയും പ്രശസ്ത നടനും സംവിധായകനുമായ രമേഷ് പിഷാരടി മുഖ്യാതിഥിയായിരുന്നു.


ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്‍കാസ് ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ്, ഇന്‍കാസ് പാലക്കാട് മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ്, യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷ്‌കര്‍, ജനറല്‍ സെക്രട്ടറി ഹബീബ് കെ വി, പ്രോഗ്രാം കണ്‍വീനര്‍ കൃഷ്ണചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഇന്‍കാസ് നേതാക്കളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, കെ കെ ഉസ്മാന്‍, മുഹമ്മദ് ഷാനവാസ്, ജോണ്‍ ഗില്‍ബര്‍ട്ട്, അഷറഫ് വടകര, ബി എം ഫാസില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അംഗം അഷറഫ് ഉസ്മാന്‍, പാലക്കാട് ജില്ലാ നേതാക്കളായ ഷമീര്‍ പട്ടാമ്പി, താജുദ്ധീന്‍ സി പി, മുസ്തഫ ദോഹ സ്റ്റേജ്, ഷാജി എ വി, മുജീബ്, പ്രദീപ് ഷണ്മുഖന്‍, ബാബു പട്ടാമ്പി, ശിഹാബ്, ജമീര്‍ കെ കെ, ഷൗക്കത്ത്, ആഷിക് തിയ്യാട്, സുഹൈല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജില്ലാ ട്രഷറര്‍ ജിന്‍സ് ജോസ് നന്ദി പറഞ്ഞു. പാലക്കാടിന്റെ തനിമയും പ്രവാസി മലയാളികളുടെ കൂട്ടായ്മയും ഒരുമിച്ച പരിപാടി അംഗങ്ങള്‍ക്ക് സൗഹൃദവും സാംസ്‌കാരിക ഓര്‍മ്മകളും പങ്കുവെക്കാനുള്ള വേദിയായി മാറി.

