

അല്‍വക്‌റ: അല്‍ വക്‌റ ഹോസ്പിറ്റല്‍ കാംപസില്‍ സ്ഥിതി ചെയ്യുന്ന അല്‍ വക്‌റ പീഡിയാട്രിക് കോവിഡ് സെന്ററിലായിരിക്കും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കുട്ടികള്‍ക്ക് ചികിത്സ നല്കുകയെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. ലോകത്തും ഖത്തറിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനാണ് ഇത്തരമൊരു തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികിത്സ ഒരിടത്ത് തന്നെ ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ആധുനികവും സുരക്ഷിതവുമായ ചികിത്സാ പരിസരം ലഭ്യമാക്കുന്നതോടൊപ്പം കോവിഡിനെതിരെ സാധ്യമായ ഏറ്റവും മികച്ച ചികിത്സയാണ് നല്കുക.

നാല് തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ ഉള്‍പ്പെടെ 39 പേരെ പ്രവേശിപ്പിക്കാനും 22 പേരെ ഹൃസ്വകാല നിരീക്ഷണത്തിന് ഉപയോഗപ്പെടുത്താനുമുള്ള സൗകര്യമുണ്ട്. ആവശ്യമെങ്കില്‍ കിടക്കകളുടെ സൗകര്യം 140 വരെ ഉയര്‍ത്താനാവും.

