

ദോഹ: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് വെബ്സൈറ്റ് ലോഞ്ചിന്റെ ലൈവ് സ്ട്രീമിംഗ് ഐ സി സി പ്രദര്‍ശിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ വൈഭവ് തണ്ടാലെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു സ്വാഗതം പറഞ്ഞു. വിപുല്‍ പ്രവാസി ഭാരതീയ ദിവസിന്റെ പ്രാധാന്യം വിശദീകരിക്കുകയും 2025 ജനുവരി 8 മുതല്‍ 10 വരെ ഭുവനേശ്വറില്‍ നടക്കുന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസില്‍ വലിയ തോതില്‍ അണിചേരാന്‍ കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി. ഐ സി സി സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ തലവന്‍ ശന്തനു ദേശ്പാണ്ഡെ പരിപാടി ആങ്കര്‍ ചെയ്തു. മറ്റ് ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും ഇന്ത്യന്‍ പ്രവാസി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
